സിഇപിടി സര്‍വകലാശാല യുജി,പിജി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

New Update
cept university

കൊച്ചി:  സെന്റര്‍ ഫോര്‍ എന്‍വിറോണ്‍മെന്റല്‍ പ്ലാനിംഗ് ആന്‍ഡ് ടെക്‌നോളജി (സിഇപിടി) സര്‍വകലാശാലയിലെ പ്ലാനിംഗ് ഫാക്കല്‍റ്റി(എഫ്പി) 2025-ലെ യുജി, പിജി പ്രോഗ്രാമുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

1972-ല്‍ സ്ഥാപിതമായ സിഇപിടി സര്‍വകലാശാലയിലെ പ്ലാനിംഗ് ഫാക്കല്‍റ്റി ഇന്ത്യയിലെ ആസൂത്രണ വിദ്യാഭ്യാസത്തിലെ മുന്‍നിരക്കാരാണ്. നഗര ആസൂത്രണം, നഗര രൂപകല്‍പ്പന, നഗര ഭവന നിര്‍മ്മാണം, നഗര അടിസ്ഥാന സൗകര്യങ്ങള്‍, നഗര ഗതാഗത സംവിധാനങ്ങള്‍ എന്നി മേഖലകളില്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍ എഫ്പി വാഗ്ദാനം ചെയ്യുന്നു. എന്‍ഐആര്‍എഫ് റാങ്കിംഗില്‍ സിഇപിടി സര്‍വകലാശാല ആറാം സ്ഥാനത്താണ്. രാജ്യത്തെ നഗര ആസൂത്രണത്തിനും രൂപകല്‍പ്പനയ്ക്കുമുള്ള മികവിന്റെ കേന്ദ്രമായി ഭാരതസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

കഴിവുള്ള നഗര ആസൂത്രകരുടെയും ഡിസൈനര്‍മാരുടെയും ആവശ്യകത അത്യന്താപേക്ഷിതമാണ്. നമ്മുടെ അതിവേഗം വളരുന്ന നഗരങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ നേരിടുന്നതില്‍ സിഇപിടി സര്‍വകലാശാലയിലെ ആസൂത്രണ ഫാക്കല്‍റ്റി മുന്‍പന്തിയിലാണെന്ന് സിഇപിടി സര്‍വകലാശാലയിലെ ടെക്നോളജി ഫാക്കല്‍റ്റി ഡീന്‍ പ്രൊഫസര്‍ ശാലിനി സിന്‍ഹ പറഞ്ഞു.

പ്രവേശനങ്ങളെയും സ്‌കോളര്‍ഷിപ്പുകളെയും കുറിച്ചുള്ള വിശദാംശങ്ങള്‍ക്ക്: https://admissions.cept.ac.in/cept-adm-login.phphttps://cept.ac.in/21/700/student-services/student-financial-aid സന്ദര്‍ശിക്കുക.