പ്ലസ് ടു വിന് ശേഷമുള്ള കോഴ്സുകൾ: സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുന്നു

New Update
avanio xdgdx

കോഴിക്കോട് : 'പ്ലസ് ടു വിന് ശേഷമുള്ള കോഴ്സുകൾ, സ്ഥാപനങ്ങൾ,  മത്സരപരീക്ഷകൾ' എന്ന വിഷയത്തിൽ സിജിയും 'ഏവിയാകോൺ' പൈലറ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സൗജന്യ കരിയർ ഗൈഡൻസ് സെഷൻ സംഘടിപ്പിക്കുന്നു.

Advertisment

 2025 മെയ്‌ 26 തിങ്കളാഴ്ച രാവിലെ 9.30 ന് ചേവായൂർ സിജി ക്യാമ്പസിൽ വച്ച് നടക്കുന്ന പരിപാടിയിൽ കരിയർ വിദഗ്ധർ സംവദിക്കും. പൈലറ്റാവാനുള്ള കോഴ്സുകളെക്കുറിച്ച് പൈലറ്റുമാരിൽ നിന്ന് നേരിട്ട് ചോദിച്ചറിയാനുള്ള അവസരവും ഉണ്ടായിരിക്കും.
രജിസ്ട്രേഷന് ബന്ധപ്പെടുക:
8086664004