/sathyam/media/media_files/2025/10/11/indian-army-flag-2025-10-11-14-23-45.jpg)
ന്യൂഡൽഹി: ഇന്ത്യൻ ആർമിയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയേഴ്സ് (ഡിജി ഇഎംഇ) ഗ്രൂപ്പ് സി തസ്തികകളിലെ 194 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓഫ്‌ലൈൻ പ്രക്രിയ വഴി അപേക്ഷകൾ സമർപ്പിക്കാം. സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഒക്ടോബർ 24 ആണ്.
ലോവർ ഡിവിഷൻ ക്ലർക്ക്,ഫയർമാൻ, വെഹിക്കിൾ മെക്കാനിക്, ഫിറ്റർ, വെൽഡർ, ട്രേഡ്സ്മാൻ മേറ്റ്, വാഷർമാൻ, കുക്ക് എന്നി തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്.
ഡൽഹി, ജബൽപൂർ, കാങ്കിനാര, പ്രയാഗ്‌രാജ്, ആഗ്ര, മീററ്റ്, പൂനെ,ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലാകും നിയമനം ലഭിക്കുക.
ഇന്ത്യൻ ആർമിയിൽ ജോലി നേടാൻ അവസരം. സിവിലിയൻ ഗ്രൂപ്പ് 'സി' തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഇന്ത്യൻ ആർമിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച അവസരമാണിത്.
വിദ്യാഭ്യാസ യോഗ്യത
വെഹിക്കിൾ മെക്കാനിക്, ഇലക്ട്രീഷ്യൻ, ടെലികോം മെക്കാനിക്, എന്‍ജിനിയർ എക്യുപ്‌മെന്റ് മെക്കാനിക്: 10+2 പാസായിരിക്കണം, ബന്ധപ്പെട്ട ട്രേഡിൽ അംഗീകൃത ഐടിഐയിൽ നിന്നുള്ള സർട്ടിഫിക്കറ്റ്.
മെഷിനിസ്റ്റ്, ഫിറ്റർ, വെൽഡർ, ടിൻ ആൻഡ് കോപ്പർ സ്മിത്ത്, അപ്ഹോൾസ്റ്റർ: ബന്ധപ്പെട്ട ട്രേഡിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഐടിഐ സർട്ടിഫിക്കറ്റ്.
സ്റ്റോർകീപ്പർ / ലോവർ ഡിവിഷൻ ക്ലർക്ക് (എൽഡിസി): 12-ാം ക്ലാസ് പാസായിരിക്കണം. എൽഡിസി അപേക്ഷകർക്ക് ഇംഗ്ലീഷിൽ ഒരു മിനിറ്റിൽ 35 വാക്കുകളോ ഹിന്ദിയിൽ ഒരു മിനിറ്റിൽ 30 വാക്കുകളോ ടൈപ്പ് ചെയ്യാൻ കഴിയണം.
ഫയർമാൻ: മെട്രിക്കുലേഷൻ (10-ാം ക്ലാസ്) പാസായിരിക്കണം. ശാരീരികക്ഷമതയുള്ളവരും അഗ്നിശമന ഉപകരണങ്ങളെക്കുറിച്ച് അറിവുള്ളവരുമായിരിക്കണം.
കുക്ക്: മെട്രിക്കുലേഷൻ (10-ാം ക്ലാസ്) പാസായിരിക്കണം, പാചകത്തെക്കുറിച്ചുള്ള അറിവും ഉണ്ടായിരിക്കണം.
ട്രേഡ്സ്മാൻ മേറ്റ് / വാഷർമാൻ: അംഗീകൃത ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ (10-ാം ക്ലാസ്) പാസായിരിക്കണം.
18 മുതൽ 25 വരെയാണ് പ്രായപരിധി. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഉയർന്ന പ്രായ പരിധിയിൽ ഇളവുകൾ ലഭിക്കും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ,സ്കിൽ ടെസ്റ്റ് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ.
കൂടുതൽ വിവരങ്ങൾക്ക് https://indianarmy.nic.in/ സന്ദർശിക്കുക.