New Update
/sathyam/media/post_banners/k6GENR4WvGsMQ6XYh4Tl.jpg)
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പി. ജി. ഡിപ്ലോമ ഇൻ ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് കോഴ്സ് ഈ അധ്യയനവർഷം ആരംഭിക്കും. ഇന്ത്യയിൽ ഇത്തരത്തിൽ ഒരു കോഴ്സ് ഇദംപ്രഥമമാണ്.
Advertisment
സർവ്വകലാശാലയിലെ ആയുർവേദ വിഭാഗത്തിന് കീഴിൽ ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രത്തിലാണ് കോഴ്സ് ആരംഭിക്കുക. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത.
ആയുർവേദിക് മെഡിക്കൽ സയൻസിൽ ബിരുദം നേടിയവർക്ക് മുൻഗണന ലഭിക്കും. ആകെ സീറ്റകൾ 20. രണ്ട് സെമസ്റ്ററുകളിലായി ഒരു വർഷമാണ് കോഴ്സിന്റെ ദൈർഘ്യം. ആകെ ഫീസ് 35000/-. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് (എൻ. എ. ബി. എച്ച്) സംബന്ധിയായ അക്രഡിറ്റേഷൻ നടപടികൾക്ക് ഊന്നൽ നൽകിക്കൊണ്ടുളള സിലബസാണ് സർവ്വകലാശാല തയ്യാറാക്കിയിരിക്കുന്നത്.