കൊച്ചി: സെൻറ് തെരേസാസ് കോളേജ് അധ്യാപകർക്കായി കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ ഫാക്കൽറ്റി ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിക്കും. ജൂലൈ 29 ചൊവ്വാഴ്ച കോളേജ് ആർട്സ് ഓഡിറ്റോറിയത്തിലാണ് പ്രോഗ്രാം.
"ലഹരി രഹിത സമൂഹ സൃഷ്ടി "എന്ന വിഷയത്തിൽ സെൽഫ് ഫിനാൻസഡ് വിഭാഗം അധ്യാപകർക്കായികൊച്ചി സിറ്റി അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ
പി .എച്ച്. ഇബ്രാഹിം, റഗുലർ ഡിപ്പാർട്ട്മെൻ്റ് വിഭാഗം അധ്യാപകർക്കായി ട്രെയിനറും മെൻ്ററുമായ അഡ്വ. ചാർളി പോൾ എന്നിവർ ക്ലാസുകൾ നയിക്കും.