ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പബ്ലിക്കേഷൻ വിഭാഗത്തിൽ വെബ്ഡെവലപ്പർ കം ഗ്രാഫിക് ഡിസൈനർ തസ്തികയിൽ നിയമനം

New Update
kaladi university

കാലടി:  ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പബ്ലിക്കേഷൻ വിഭാഗത്തിൽ വെബ്ഡെവലപ്പർ കം ഗ്രാഫിക് ഡിസൈനർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ആഗസ്റ്റ് ഏഴിന് ഉച്ചയ്ക്ക് 1.30ന് സർവ്വകലാശാല ആസ്ഥാനത്ത് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. 

യോഗ്യതകൾ 

Advertisment

1. അംഗീകൃത സർവ്വകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസ് /ഇൻഫർമേഷൻ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി /ഇലക്ട്രോണിക്സ് എന്നിവയിൽ ബി.ടെക്. അല്ലെങ്കിൽ എം.സി.എ. 

2. സേർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ, വെബ്സൈറ്റ് & ഡാറ്റ മാനേജ്മെന്റ് ആൻഡ് അനാലിസിസ് പിഎച്ച്പി കോഡിംഗ്, സി.എച്ച്.എസ്. എച്ച്.ടി.എം.എൽ. ജാവ സ്ക്രിപ്റ്റ് എന്നിവയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ ജോലി പരിചയം. 

3. അഡോബ് ഫോട്ടോഷോപ്പ് /അഡോബ് ഇൻഡിസൈൻ /അഡോബ് ഇല്ലസ്ട്രേറ്റർ സോഫ്റ്റ് വെയറുകളിലും വെബ്സൈറ്റ് ഡിസൈനിംഗിലും വീഡിയോ എഡിറ്റിംഗ് സോഫ്റ്റ് വെയറുകളിലുള്ള പ്രാവീണ്യം. 

4. പരസ്യ /ബ്രാൻഡിംഗ് /ഡിജിറ്റൽ മാർക്കറ്റിംഗ് എജൻസിയിൽ ഗ്രാഫിക് ഡിസൈനറായി കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. 

5. ഡിജിറ്റൽ മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ മാനേജ്മെന്റ് എന്നിവയിലുള്ള അറിവും പ്രവൃത്തിപരിചയവും അഭിലഷണീയം.

 പ്രായപരിധി : 35 വയസ്സിൽ താഴെ. ശമ്പളം : പ്രതിമാസം 30,000/-രൂപ. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയസർട്ടി ഫിക്കറ്റുകളുടെയും അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.      

Advertisment