/sathyam/media/post_attachments/UsUWXNyumBXyDEdwkQM4.jpg)
കോട്ടയം: കേരള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് ഡിപ്ലോമ ഇൻ മാനേജ്‌മെന്റ് ഓഫ് സ്‌പെസിഫിക് ഡിസോർഡേഴ്‌സ് കോഴ്‌സിന്റെ രണ്ടാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രിയിലൂടെ പ്രവേശനം നേടുന്നതിന് അപേക്ഷ ക്ഷണിച്ചു. കോഴ്‌സിന്റെ 2025 ജൂലൈ സെഷനിലേക്കാണ് പ്രവേശനം.
എസ്. ആർ.സി. കമ്മ്യൂണിറ്റി കോളേജ് നടത്തിയ എം.എൽ.ഡി. കോഴ്‌സ് പൂർത്തിയാക്കിയവർക്കും ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
ലാറ്ററൽ എൻട്രിക്ക് വേണ്ടിയുള്ള പ്രത്യേക രജിസ്‌ട്രേഷൻ ഫോം പൂരിപ്പിച്ച് തപാൽ മുഖേനയോ നേരിട്ടോ ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം- 33 എന്ന വിലാസത്തിൽ എത്തിക്കേണ്ടതാണ്. അവസാന തീയതി ജൂൺ 30. അപേക്ഷാഫോറം https://app.srccc.in/download എന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. വിശദവിവരത്തിന് ഫോൺ: 0471 2325101, 8281114464.