/sathyam/media/media_files/2025/06/21/kaladi-university-2025-06-21-16-48-42.jpg)
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ഡെപ്യൂട്ടി ലൈബ്രേറിയൻ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.
അംഗീകൃതസർവ്വകലാശാലയിൽ നിന്നും ലൈബ്രറി സയൻസ് / ഇൻഫർമേഷൻ സയൻസ് / ഡോക്യുമെന്റേഷൻ സയൻസിൽ 55% മാർക്കിൽ കുറയാതെ ബിരുദാനന്തര ബിരുദവും ലൈബ്രറി സയൻസ്, ഇൻഫർമേഷൻ സയൻസ്, ഡോക്യുമെന്റേഷൻ സയൻസ്, ആർക്കൈവ്സ് ആൻഡ് ലൈബ്രറി കീപ്പിംഗ്, ലൈബ്രറി കമ്പ്യൂട്ടറൈസേഷൻ എന്നിവയിലേതെങ്കിലും പിഎച്ച്.ഡി. ബിരുദം, ലൈബ്രറിയിൽ ഐസിടിയുടെ സംയോജനം ഉൾപ്പെടെയുള്ള നൂതന ലൈബ്രറി സേവനങ്ങളിൽ വൈദഗ്ധ്യം തെളിയിച്ചവർക്ക് അപേക്ഷിക്കാം.
കോളേജ് ലൈബ്രേറിയൻ/ അസിസ്റ്റന്റ് യൂണിവേഴ്സിറ്റി ലൈബ്രേറിയൻ തസ്തികയിൽ എട്ട് വർഷത്തെ ജോലിപരിചയമുണ്ടായിരിക്കണം. ബന്ധപ്പെട്ട വകുപ്പ് തലവൻ നല്കുന്ന എൻ.ഒ.സി., കെ.എസ്.ആർ., പാർട്ട് ഒന്നിലെ 144-ാം ചട്ടത്തിൽ നിർദ്ദേശിച്ചിട്ടുള്ള ഫോറം, ബയോഡാറ്റ എന്നിവ സഹിതം അപേക്ഷിക്കണം. അപേക്ഷകൾ ലഭിക്കേണ്ട വിലാസം : രജിസ്ട്രാർ, ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല, കാലടി പി.ഒ., എറണാകുളം – 683 574. അപേക്ഷകൾ ലഭിക്കേണ്ട അവസാനതീയതി ഓഗസ്റ്റ് 11. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in