/sathyam/media/media_files/2025/09/15/ihrd-2025-09-15-16-49-02.jpg)
കോട്ടയം: ഐ.എച്ച്.ആർ.ഡി. ജൂണിൽ നടത്തിയ പി.ജി.ഡി.സി.എ., പി.ജി. ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് ആൻഡ് സെക്യൂരിറ്റി, ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ എന്നീ കോഴ്സുകളുടെ ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷാഫലവും ഡി.സി.എ, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എന്നീ കോഴ്സുകളുടെ ഫലവും www.ihrd.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലത്തിനും മാർക്കിന്റെ വിശദാംശങ്ങൾക്കും അതാത് പരീക്ഷാകേന്ദ്രങ്ങളിൽ ബന്ധപ്പെടുക. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ സെപ്റ്റംബർ 22 വരെ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ പിഴ കൂടാതെയും സെപ്റ്റംബർ 29വരെ 200 രൂപ ഫീസ് സഹിതവും നൽകണം. ഡിസംബറിൽ നടക്കുന്ന സപ്ലിമെന്ററി പരീക്ഷയ്ക്കായി പ്രത്യേകാനുമതി ആവശ്യപ്പെടുന്നവർ അപേക്ഷകൾ സെപ്റ്റംബർ 22 വരെ അതത് പരീക്ഷാകേന്ദ്രങ്ങളിൽ പിഴ കൂടാതെയും സെപ്റ്റംബർ 29 വരെ 200 രൂപ ലേറ്റ് ഫീസ് സഹിതവും അതത് സ്ഥാപനമേധാവികൾ മുഖേന നൽകണം.