സംസ്കൃത സര്‍വ്വകലാശാലയില്‍ ഇറാസ്മസ് മുണ്ടസ് ജോയിന്റ് എം.എ. പ്രോഗ്രാം: പ്രൊഫ. ടോഡ് എച്ച്. വിയര്‍ സര്‍വ്വകലാശാല സന്ദര്‍ശിച്ചു

New Update
OIA

കാലടി: യൂറോപ്യന്‍ കമ്മീഷന്റെ ധനസഹായത്തോടെ നടത്തുന്ന അന്താരാഷ്ട്ര പഠന പരിപാടിയായ ഇറാസ്മസ് മുണ്ടസ് ജോയിന്റ് എം. . പ്രോഗ്രാമില്‍ ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല പങ്കാളിയാകുന്നതിന്റെ ഭാഗമായി നെതര്‍ലന്‍ഡ്സിലെ യൂണിവേഴ്സിറ്റി ഓഫ് ഗ്രോണിന്‍ഗെനിലെ സെന്റര്‍ ഫോര്‍ റീലീജിയന്‍ ആന്‍ഡ് ഹെറിട്ടേജ് സ്റ്റഡീസ് ഡയറക്ടര്‍ പ്രൊഫ. ടോഡ് എച്ച്. വിയര്‍ സര്‍വ്വകലാശാല സന്ദര്‍ശിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി, സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. കെ. എസ്. അരുണ്‍കുമാര്‍, പ്രൊഫ. മാത്യൂസ് ടി. തെള്ളി, ഡോ. വി. ലിസി മാത്യു, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് എന്നിവരുമായി ചര്‍ച്ച നടത്തി. ഡോ. സൂസന്‍ തോമസ്, ഡോ. അഭിലാഷ് മലയില്‍, ഡോ. ഉണ്ണികൃഷ്ണന്‍ പി, ഡോ. സാജു ടി. എസ്, ഡോ. രേഷ്മ ഭരദ്വാജ് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് തേതൃത്വം നല്‍കി. സര്‍വ്വകലാശാലയിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമായി പ്രൊഫ. ടോഡ് എച്ച്. വിയര്‍ സംവദിച്ചു.

Advertisment

യൂണിവേഴ്സിറ്റി ഓഫ് ഗ്രോണിന്‍ഗെന്‍, യൂറോപ്യന്‍ കമ്മീഷന് സമര്‍പ്പിച്ച ജോയിന്റ് എം. . പ്രോഗ്രാമില്‍ ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയ്ക്കൊപ്പം പോളണ്ടിലെ ജാഗിയലോണിയന്‍ സര്‍വ്വകലാശാല, നാഷണല്‍ ഓട്ടോണമസ് യൂണിവേഴ്‍സിറ്റി ഓഫ് മെക്സിക്കോ, ദി സൈപ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട്, സ്പെയിനിലെ ഓട്ടോണമസ് യൂണിവേഴ്‍സിറ്റി ഓഫ് ബാഴ്സിലോണ എന്നിവരും പങ്കാളികളാണ്.

"റിലീജിയന്‍ ആന്‍ഡ് ക്രിട്ടിക്കല്‍ ഹെറിട്ടേജ് സ്റ്റഡീസ് : ടുവാര്‍ഡ്സ് ആന്‍ എം. . ഇന്‍ റെസ്പോണ്‍സിബിള്‍ ലീഡര്‍ഷിപ്പ്" എന്നതാണ് പ്രോഗ്രാമിന്റെ പേര്. നാല് സെമസ്റ്ററുകളിലായി നടത്തപ്പെടുന്ന ഈ ഇന്റര്‍നാഷണല്‍ എം. . പ്രോഗ്രാമില്‍ ആകെ 20 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കും. യൂറോപ്യന്‍ കമ്മീഷന് കീഴിലുള്ള ഇറാസ്മസ് മുണ്ടസ് പ്രോഗ്രാമിലൂടെ നോഡല്‍ യൂണിവേഴ്സിറ്റിയിലെ യൂണിവേഴ്സിറ്റി ഓഫ് ഗ്രോണിന്‍ഗെനാണ് ജോയിന്റ് എം. . പ്രോഗ്രാം നടത്തുന്നതിനാവശ്യമായ ധനസഹായം ലഭിക്കുക. യൂണിവേഴ്സിറ്റി ഓഫ് ഗ്രോണിന്‍ഗെന്‍ ഇറാസ്മസ് മുണ്ടസ് ജോയിന്റ് എം. . പ്രോഗ്രാമിനാവശ്യമായ ധനസഹായം പങ്കാളിത്ത സര്‍വ്വകലാശാലകള്‍ക്ക് നല്‍കും. ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ സെക്കുലര്‍ സ്റ്റഡീസാണ് ഈ എം. . പ്രോഗ്രാമിന് മേല്‍നോട്ടം വഹിക്കുക. സര്‍വ്വകലാശാല നല്‍കിയ വിശദമായ പദ്ധതി റിപ്പോര്‍ട്ട് നോഡല്‍ യൂണിവേഴ്‍സിറ്റിയായ യൂണിവേഴ്‍സിറ്റി ഓഫ് ഗ്രോണിന്‍ഗെന്‍‍ അംഗീകരിച്ചിട്ടുണ്ട്.

2026സെപ്തംബറില്‍ യൂറോപ്യന്‍ കമ്മീഷനില്‍ നിന്നും കോഴ്സിന്റെ ഔദ്യോഗിക അംഗീകാരം സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്ന് കുരുതുന്നു. അംഗീകാരം ലഭിച്ചാല്‍, 2027 ജനുവരിയില്‍ ഇറാസ്മസ് മുണ്ടസ് ജോയിന്റ് എം. . പ്രോഗ്രാം ആരംഭിക്കും. പ്രവേശശന നടപടികള്‍ അന്താരാഷ്ട്ര തലത്തിലായിരിക്കും. ആദ്യ സെമസ്റ്റര്‍ നെതര്‍ലാൻഡ്സിലെ യൂണിവേഴ്‍സിറ്റി ഓഫ് ഗ്രോണിന്‍ഗെനിലായിരിക്കും. 2028 ജനുവരിയില്‍ രണ്ടാം സെമസ്റ്ററിലായിരിക്കും ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെത്തി കുട്ടികള്‍ പഠിക്കുക. രണ്ട് ഭാഷകളിലായിരിക്കും പ്രോഗ്രാം സംഘടിപ്പിക്കുക - സ്പാനിഷിലും ഇംഗ്ലീഷിലും. ഇംഗ്ലീഷ് സ്ട്രീമിലുള്ല 10 വിദ്യാര്‍ത്ഥികളാണ് ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെത്തുക. 15 കോഴ്സുകളെ കോര്‍ത്തിണക്കി ഇന്റര്‍ ഡിസിപ്ലിനറിയായാണ് ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല വിശദമായ പദ്ധതി രേഖ സമര്‍പ്പിച്ചിരിക്കുന്നത്. പ്രൊഫ. സി. എം. നീലകണ്ഠന്‍, ഡോ. നരേഷ് കീര്‍ത്തി (അശോക യൂണിവേഴ്‍സിറ്റി), പ്രൊഫ. എം. എച്ച്. ഇല്യാസ് (എം. ജി. സര്‍വ്വകലാശാല) എന്നിവരാണ് വിഷയ വിദഗ്ധര്‍.

Advertisment