സംസ്കൃത സർവ്വകലാശാലയിൽ എക്സ്റ്റന്‍ഷൻ ലക്ചര്‍ നടത്തി

New Update
kaladi university

കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എക്സ്റ്റന്‍ഷൻ ലക്ചര്‍ സീരീസിലെ പ്രഥമ പ്രഭാഷണം കാലടി മുഖ്യ കാമ്പസിലെ അക്കാദമിക് ബ്ലോക്ക് ഒന്നില്‍ നടന്നു. 

Advertisment

കൊച്ചിന്‍ ഷിപ്‍യാര്‍ഡ് കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി വിഭാഗം മാനേജർ യൂസഫ് എ. കെ. സമകാലിക ഇന്ത്യയിലെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിഎന്ന വിഷയത്തില്‍ എക്സ്റ്റൻഷൻ ലക്ചര്‍ നിര്‍വ്വഹിച്ചു.  സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി പ്രൊഫ. ജോസ് ആന്റണി അദ്ധ്യക്ഷനായിരുന്നു.  ഡോ. ആര്‍. ഷീലാമ്മ,  അഞ്ജന എന്നിവര്‍ പ്രസംഗിച്ചു.

Advertisment