സംസ്കൃത സർവ്വകലാശാലയിൽ പഞ്ചദിന സ്കില്‍ ഡെവലപ്മെന്റ് പ്രോഗ്രാം ആരംഭിച്ചു

New Update
Photo - Five Day Skill Development Programme

കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ സെന്‍ട്രൽ ലൈബ്രറിയും ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലും സംയുക്തമായി സംഘടിപ്പിക്കുന്ന പഞ്ചദിന സ്കില്‍ ഡെവലപ്മെന്റ് പ്രോഗ്രാം കാലടി മുഖ്യ കാമ്പസിലുളള മീഡിയ സെന്ററില്‍ ആരംഭിച്ചു.  

Advertisment

ഓപ്പണ്‍ സോഴ്സ് ലൈബ്രറി സോഫ്റ്റ്‍വെയറുകളായ ഡിസ്പേസ്, കോഹ എന്നിവയിലുള്ള പരിശീലനമാണ് നടക്കുക. വൈസ് ചാന്‍സലർ പ്രൊഫ. കെ. കെ. ഗീതാകുമാരി പഞ്ചദിന സ്കില്‍ ഡെവലപ്മെന്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.  രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് അദ്ധ്യക്ഷനായിരുന്നു.  

സിന്‍ഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. മാത്യൂസ് ടി. തെള്ളി, ഡോ. ബി. അശോക്, ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ ഡയറക്ടര്‍ ഡോ. കെ. വി. അജിത് കുമാര്‍, ഡെപ്യൂട്ടി ലൈബ്രേറിയൻ സൂസന്‍ ചണ്ടപ്പിള്ള, ഡോ. എം. പി. അമ്പിളി എന്നിവര്‍ പ്രസംഗിച്ചു.  കുസാറ്റ് ലൈബ്രേറിയന്‍ ഡോ. വീരാന്‍കുട്ടി ചെളതയക്കോട്ട്, എം. ജി. സര്‍വ്വകലാശാല അസിസ്റ്റന്റ് ലൈബ്രേറിയന്‍ ഡോ. വിമല്‍ കുമാര്‍ എന്നിവരാണ് വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിക്കുന്നത്.  പരിശീലന പരിപാടി 17ന് സമാപിക്കും.

Advertisment