സംസ്കൃത സർവ്വകലാശാലയിൽ പഞ്ചദിന സ്കില്‍ ഡെവലപ്മെന്റ് പ്രോഗ്രാം 13ന് തുടങ്ങും

New Update
kalady university

കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ സെന്‍ട്രല്‍ ലൈബ്രറിയും ഇന്റേണല്‍ ക്വളിറ്റി അഷ്വറന്‍സ് സെല്ലും സംയുക്തമായി സംഘടിപ്പിക്കുന്ന പഞ്ചദിന സ്കില്‍ ഡെവലപ്മെന്റ് പ്രോഗ്രാം ജനുവരി 13ന് കാലടി മുഖ്യ കാമ്പസിലുളള മീഡിയ സെന്ററില്‍ ആരംഭിക്കും. 

Advertisment

ഓപ്പണ്‍ സോഴ്സ് ലൈബ്രറി സോഫ്റ്റ്‍വെയറുകളായ ഡിസ്പേസ്, കോഹ എന്നിവയിലുള്ള പരിശീനമാണ് നടക്കുക. 13ന് രാവിലെ ഒന്‍പതിന് വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി പഞ്ചദിന സ്കില്‍ ഡെവലപ്മെന്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യും. രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് അദ്ധ്യക്ഷനായിരിക്കും. സിന്‍ഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. മാത്യൂസ് ടി. തെള്ളി, ആര്‍. അജയന്‍, ഡോ. ബി. അശോക്, ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ ഡയറക്ടര്‍ ഡോ. കെ. വി. അജിത് കുമാര്‍, സൂസന്‍ ചാണ്ടപ്പിള്ള, എം. പി. അമ്പിളി എന്നിവര്‍ പ്രസംഗിക്കും. കുസാറ്റ് ലൈബ്രേറിയന്‍ ഡോ. വീരാന്‍കുട്ടി ചേളതായക്കോട്ട്, എം. ജി. സര്‍വ്വകലാശാല അസിസ്റ്റന്റ് ലൈബ്രേറിയന്‍ ഡോ. വിമല്‍ കുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിക്കും. 13ന് സമാപിക്കും.

Advertisment