/sathyam/media/media_files/2025/06/21/kaladi-university-2025-06-21-16-48-42.jpg)
കൊച്ചി : ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെയും മറ്റു സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലെയും ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ സഹകരണത്തോടെ യു. ജി. സി/സി. എസ്. ഐ. ആര് - ജെ. ആര്. എഫ്./നെറ്റ് പരീക്ഷകള്‍ക്കായി പരിശീലനം നല്‍കുന്നു.
ജനറല്‍ പേപ്പര്‍ ഒന്നിന് 12 ദിവസത്തെ പരിശീലനം ഓഫ്‍ലൈനായി ശനി, ഞായര്‍, മറ്റു അവധി ദിവസങ്ങളിലായാണ് സംഘടിപ്പിച്ചിരിക്കുന്നത്. സര്‍വ്വകലാശാലയിലെ ഈക്വൽ ഓപ്പർച്ച്യൂണിറ്റി സെല്ലും കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലും ചേര്‍ന്നാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പി.ജി പഠനം നടത്തുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ എല്ലാ ന്യൂനപക്ഷ പി.ജി. വിദ്യാര്‍ത്ഥികള്‍ക്കും പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം.
പ്രവേശനം ന്യൂനപക്ഷ ക്രിസ്ത്യന്‍, മുസ്ലീം, സിഖ്, ബുദ്ധിസ്റ്റ്, ജൈന, പാഴ്സി എന്നീ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം. ന്യൂനപക്ഷ ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. എ.പി.എല്‍. വിഭാഗത്തില്‍ 8 ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട ഗൂഗിള്‍ഫോം ലിങ്ക്:- https://forms.gle/BG9Puf7JflWGB7N79. ഫോണ്‍ : 9048969806.