വിദ്യാര്‍ത്ഥികള്‍ക്കായി ഗൊയ്ഥെ സെന്‍ട്രം മോഡല്‍ ജര്‍മ്മന്‍ പാർലമെൻറ് സംഘടിപ്പിക്കും

സെപ്റ്റംബര്‍ 20, 21 തീയതികളില്‍ പേയാട് ഗ്രീന്‍വാലി പബ്ലിക് സ്കൂളില്‍

New Update
sdkjhgfdfghjkjh
തിരുവനന്തപുരം ജര്‍മ്മന്‍ പാർലമെൻറ്പ്രവര്‍ത്തനത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി പേയാട് ഗ്രീന്‍വാലി പബ്ലിക് സ്കൂളുമായി സഹകരിച്ച് ജര്‍മ്മന്‍ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെന്‍ട്രം മോഡല്‍ ജര്‍മ്മന്‍ പാർലമെൻറ്സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 20,21  തീയതികളില്‍ പേയാട് ഗ്രീന്‍ വാലി പബ്ലിക് സ്കൂളിലാണ് പരിപാടി.
Advertisment

സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം. പരിപാടിയുടെ ഭാഗമായി ജര്‍മ്മന്‍ പാര്‍ലമെന്റായ ബുണ്ടെസ്റ്റാഗിന്‍റെ മാതൃക സ്‌കൂളില്‍ സൃഷ്ടിക്കും. ജര്‍മ്മനിയിലെ ഇരട്ട ബാലറ്റ് സംവിധാനം, ബഹുകക്ഷിപാര്‍ട്ടി ജനാധിപത്യം തുടങ്ങിയവയെക്കുറിച്ച് മനസ്സിലാക്കാന്‍ മോഡല്‍ ജര്‍മ്മന്‍ പാര്‍ലമെന്റിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. പാർലമെൻറ് അംഗങ്ങളുടേയും പാര്‍ട്ടി നേതാക്കളുടെയും നയരൂപീകരണക്കാരുടെയും ചുമതലകള്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റെടുക്കും. ചാന്‍സലറെ തിരഞ്ഞെടുക്കുന്നതുള്‍പ്പെടെയുള്ള ജര്‍മ്മന്‍ പാർലമെൻറ് നടപടിക്രമങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭാഗമാകാനാകും.

ഓരോ സ്‌കൂളില്‍ നിന്നും നാല് പ്രതിനിധികള്‍ക്ക് പുറമെ റിപ്പോര്‍ട്ടര്‍, ഫോട്ടോ ജേണലിസ്റ്റ് എന്നിവരുള്‍പ്പെടെ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം. മാധ്യമപ്രവര്‍ത്തകരായി പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പാർലമെൻറ്റിപ്പോര്‍ട്ടിംഗ്, സംക്ഷിപ്ത വിവരണം, അഭിമുഖങ്ങള്‍ എന്നിവ നടത്താനുള്ള അവസരമുണ്ട്. പങ്കെടുക്കുന്ന സ്‌കൂളുകളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി.

ക്രൈസ്റ്റ് നഗര്‍ ഇന്റര്‍നാഷണല്‍, ഗുഡ് ഷെപ്പേര്‍ഡ്, സര്‍വോദയ ഐഎസിഎസ്ഇ, ഭാരതീയ വിദ്യാഭവന്‍, ലയോള, ക്രൈസ്റ്റ് നഗര്‍ ഇഎച്ച്എസ്എസ്, ഓക്സ്ഫോര്‍ഡ് സ്‌കൂള്‍, ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ , ലെകോള്‍ ചെമ്പക ഐസിഎസ്ഇ, ലെകോള്‍ ചെമ്പക ഇന്റര്‍നാഷണല്‍, വിമല ഹൃദയ ഐ സി സ് സി , ക്രൈസ്റ്റ് നഗര്‍ മാറനല്ലൂര്‍, ക്രൈസ്റ്റ് നഗര്‍ ഐസിഎസ്ഇ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി, ഭവന്‍സ് എളമക്കര, വിശ്വജ്യോതി, സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂള്‍ എല്‍എംഎസ്, പട്ടം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നീ സ്‌കൂളുകളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.

'ജര്‍മ്മനിയുടെ മുന്നോട്ടുള്ള പാത: അഭയാര്‍ത്ഥി സംരക്ഷണവും കുടിയേറ്റ സംയോജനവും സന്തുലിതമാക്കല്‍' എന്നതാണ് മോഡല്‍ പാര്‍ലമെന്റിന്‍റെഅജണ്ട. പേയാട് ഗ്രീന്‍ വാലി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയും ഗൊയ്ഥെ-സെന്‍ട്രത്തിലെ ബി1 വിദ്യാര്‍ത്ഥിയുമായ ആദിത്യ സുന്ദരേശനാണ് ഈ ആശയത്തിനു പിന്നില്‍.

അക്കാദമിക് സംരംഭങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള സംരംഭമായ ടീം ഇഗ്‌നൈറ്റും പരിപാടിയില്‍ പങ്കാളിയാണ്.
Advertisment