കോട്ടയം: പട്ടികവര്‍ഗ വികസനവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 11 മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് 2025-'26 അധ്യയനവര്‍ഷത്തേക്ക് അഞ്ചാം ക്ലാസ് പ്രവേശനത്തിനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ മാര്‍ച്ച് എട്ടിന് രാവിലെ 10 മുതല്‍ 12 വരെ വിവിധകേന്ദ്രങ്ങളില്‍ നടക്കും. അപേക്ഷകള്‍ www.stmrs.in -ലൂടെ ഫെബ്രുവരി 10-നകം സമര്‍പ്പിക്കണം.
രക്ഷിതാക്കളുടെ വാര്‍ഷികവരുമാനം 2,00,000 രൂപയോ അതില്‍ കുറവോ ആയിരിക്കണം. പ്രത്യേക ദുര്‍ബല ഗോത്രവിഭാഗങ്ങള്‍ക്ക് വരുമാനപരിധി ബാധകമല്ല. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍/ പ്രോജക്ട് ഓഫീസര്‍മാര്‍/ ട്രൈബല്‍ ഡിവലപ്പ്‌മെന്റ് ഓഫീസര്‍മാര്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കും.
പട്ടികവര്‍ഗ വികസനവകുപ്പിന് കീഴില്‍ വയനാട് പൂക്കോട്, ഇടുക്കി പൈനാവ്, പാലക്കാട് അട്ടപ്പാടി എന്നീ ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ (സി.ബി.എസ്.ഇ. - ഇംഗ്ലീഷ് മീഡിയം) ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷയും മാര്‍ച്ച് എട്ടിന് രാവിലെ 10 മുതല്‍ 12 വരെ നടത്തും. പ്രവേശനത്തിന് വരുമാനപരിധി ബാധകമല്ല
പട്ടികവർഗ വികസന വകുപ്പിനു കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഗവണ്മെന്റ് മോഡൽ റെസിഡഷ്യൽ സ്‌കൂളിലേക്ക്(പെൺകുട്ടികൾ) 2025-26 അധ്യയന വർഷത്തെ അഞ്ചാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 20. പൂരിപ്പിച്ച അപേക്ഷകൾ http://www.stmrs.in/ എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി സമർപ്പിക്കണം.
കാഞ്ഞിരപ്പള്ളിയിലെ സംയോജിത പട്ടികവർഗ്ഗ വികസന ഓഫീസറുടെ കാര്യാലയം, പുഞ്ചവയൽ, മേലുകാവ്, വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ, ഏറ്റുമാനൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂൾ എന്നിവിടങ്ങളിൽ നേരിട്ടെത്തി ഓൺലൈനായി അപേക്ഷിക്കാൻ സൗകര്യമുണ്ട്.
ജാതി, വരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന രേഖകൾ വേണം. കുടുംബ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ കൂടരുത്. പ്രത്യേക ദുർബല ഗോത്ര വിഭാഗക്കാരെ (കാടർ, കൊറഗർ, കാട്ടുനായ്ക്ക, ചോലനായ്ക്ക, കുറുമ്പർ) വരുമാന പരിധിയിൽനിന്നൊഴിവാക്കിയിട്ടുണ്ട്.
അപേക്ഷാഫോമും വിശദവിവരങ്ങളും കാഞ്ഞിരപ്പള്ളി ഐ.ടി.ഡി. പ്രോജക്ട് ഓഫീസ്, പുഞ്ചവയൽ, മേലുകാവ്, വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ, ഏറ്റുമാനൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, ജില്ലാ/താലൂക്ക് പട്ടികജാതി വികസന ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭിക്കും. വിശദ വിവരത്തിന് ഫോൺ: 04828 202751.