ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് 2026–27 വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു

New Update
hindustan techno

ചെന്നൈ: ജെൻഎഐ, ക്ലൗഡ് സെക്യൂരിറ്റി, ഹെൽത്ത്‌കെയർ മാനേജ്‌മെന്റ്, ലിബറൽ സ്റ്റഡീസ് എന്നിവയുൾപ്പെടെ നിരവധി പുതിയ കോഴ്‌സുകളിലേക്കുള്ള  2026 - 27 വർഷത്തേക്കുള്ള പ്രവേശനം ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (എച്ച്ഐടിഎസ്) ആരംഭിച്ചു.  

Advertisment

എൻജിനീയറിങ് പ്രവേശന പരീക്ഷയായ എച്ച്ഐടിഎസ്ഇഇഇ 2026 ഏപ്രിൽ 27 മുതൽ മെയ് 2 വരെ ഹൈബ്രിഡ് മോഡിൽ നടക്കും. എൻജിനീയറിങ് ഇതര കോഴ്‌സുകൾക്കായുള്ള എച്ച്ഐടിഎസ്‌സിഎടി 2026 പരീക്ഷ മെയ് 25, 26 തീയതികളിലാണ്. ഗൂഗിൾ, ഐബിഎം തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള വ്യവസായ-സംയോജിത പാഠ്യപദ്ധതിയാണ് എച്ച്ഐടിഎസ് വാഗ്‌ദാനം ചെയ്യുന്നത്. മികച്ച വിദ്യാർത്ഥികൾക്ക് 100% വരെ ട്യൂഷൻ ഫീസ് ഇളവുകൾ ഉൾപ്പെടെയുള്ള സ്കോളർഷിപ്പുകളും ലഭിക്കും. 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും www.hindustanuniv.ac.in സന്ദർശിക്കുക

Advertisment