/sathyam/media/media_files/2026/01/15/sanskrit-university-news-2-photo-history-research-series-2026-01-15-15-45-59.jpg)
കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ഹിസ്റ്ററി വിഭാഗം കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചുമായി സഹകരിച്ച് പ്രസിദ്ധീകരിക്കുന്ന ഹിസ്റ്ററി റിസർച്ച് സീരീസിന്റെ ആദ്യ രണ്ട് വാല്യങ്ങളുടെ പ്രകാശനം നടന്നു.
കേരളചരിത്രവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന ഹിസ്റ്ററി റിസർച്ച് സീരിസിന്റെ എഡിറ്റർ പ്രൊഫ. എൻ.ജെ. ഫ്രാൻസീസാണ്. ഡേവിസ് സി.ജെ. തർജ്ജമ നിർവ്വഹിച്ച ‘When Cochin became Citadel De Cochin 1527-1616’, ഷിബി കെ. എഡിറ്റ് ചെയ്ത ‘Ayyappan Hymns of Kalameluttu in North Malabar’ എന്നിവയാണ് ഹിസ്റ്ററി റിസർച്ച് സീരീസിലെ ആദ്യ രണ്ട് വാല്യങ്ങൾ.
കേരള നിയമസഭ അന്താരാഷ്ട്രപുസ്തകോത്സവത്തിൽ വച്ച് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു ഹിസ്റ്ററി റിസർച്ച് സീരീസിന്റെ പ്രകാശനം നിർവ്വഹിച്ചു. ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ, കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് ചെയർമാൻ പ്രൊഫ. കെ. എൻ. ഗണേഷ് എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us