കൊച്ചി: കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്‍ബിഎസ് സ്‌കില്‍ സെന്ററുകളില്‍ വളരെയധികം ജോലി സാധ്യത ഉള്ള ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്സുകള്‍ ആരംഭിക്കുന്നു.
ക്‌ളാസ് റൂം പഠനം കൂടാതെ ഹോസ്പിറ്റലുകളില്‍ ഇന്റേണ്‍ഷിപ്പോടു കൂടി നടത്തുന്ന ഈ കോഴ്സുകളില്‍ പ്ലസ് ടു കാര്‍ക്ക് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഡിപ്ലോമ കോഴ്‌സും, ഡിഗ്രി കഴിഞ്ഞവര്‍ക്ക് ആറു മാസത്തെ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സിനും ചേരാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 6238553571 എന്ന നമ്പരുമായി ബന്ധപ്പെടേണ്ടതാണ്.