/sathyam/media/media_files/2025/06/26/kaladi-lahari-2025-06-26-16-41-58.jpg)
കാലടി: ശ്രീശങ്കരാചര്യ സംസ്കൃത സർവകലാശാലയിലെ നാഷണൽ കേഡറ്റ് കോർപ്സിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. കാലടി മുഖ്യ ക്യാമ്പസിൽ നടത്തിയ ലഹരി വിരുദ്ധ പ്രതിജ്ഞയിൽ എൻ സി സി കേഡറ്റുകൾ പങ്കെടുത്തു. ക്യാമ്പസിൽ ആരംഭിച്ച് കാലടി ടൗൺ ചുറ്റി നടത്തിയ ബോധവൽക്കരണറാലിയിൽ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.
വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി. ഓട്ടോറിക്ഷ തൊഴിലാളികൾ, വ്യാപാരികൾ, പൊതുജനങ്ങൾ എന്നിവർക്കിടയിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ബ്രൗഷറുകൾ പ്രചരിപ്പിച്ചു.
പോസ്റ്റർ മേക്കിംഗ് മത്സരത്തിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. കാലടിയിലെ എക്സ്സൈസ് ഓഫീസിന്റെയും സംസ്കൃതം ജനറൽ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാറിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ സി എ സിദ്ധിക്ക് മുഖ്യപ്രഭാഷണം നടത്തി. ലെഫ്റ്റനന്റ് ഡോ. ലിഷ സി ആർ, സംസ്കൃതം ജനറൽ വിഭാഗം മേധാവി ഡോ. ആതിര ജാതവേദൻ, ഡോ. ശിവജ എസ് നായർ, സീനിയർ അണ്ടർ ഓഫീസർ ആതിര പി ബി, അണ്ടർ ഓഫീസർ സേതു എം എസ് എന്നിവർ പ്രസംഗിച്ചു.