ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ എൻ.സി.സി യൂണിറ്റുകളുടെ നേതൃത്വത്തിൽ കാർഗിൽ വിജയ് ദിവസ് ദിനാചരണവും സിനിമ പ്രദർശനവും നടത്തി

New Update
kaladi university

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ എൻ.സി.സി. യൂണിറ്റിന്റെയും ബി.എച്ച്.എസ്.എസ്. കാലടി എൻ.സി.സി യൂണിറ്റിന്റെയും സഹകരണത്തോടെ കാർഗിൽ വിജയ് ദിവസ് ആചരിച്ചു.

Advertisment

സിൻഡിക്കേറ്റ് അംഗം ഡോ. വി. ലിസ്സി മാത്യു മുഖ്യാതിഥിയായിരുന്നു. ലഫ്റ്റനന്റ് ഡോ. ലിഷ സി.ആർ., എ.എൻ.ഒ. രാജിത് ശങ്കർ (ടി/ഒ) എന്നിവ‍ർ പങ്കെടുത്തു. ചടങ്ങിൽ വാർ മെമ്മോറിയൽ ഗാർഡ് ഓഫ് ഓണർ നൽകി. അമർജവാനിൽ പുഷ്പചക്രം സമർപ്പിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു. കാർഗിൽ യുദ്ധത്തിലെ അനുഭവങ്ങൾ സർവ്വകലാശാലയുടെ സെക്യൂരിറ്റി ഓഫീസർ ക്യാപ്റ്റൻ ദാസ് പി. എം. പങ്ക് വെച്ചു.

കാർഗിൽ വിജയ് ദിനത്തിന്റെ ഭാഗമായി, മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീരകഥ അവതരിപ്പിക്കുന്ന “മേജർ” എന്ന ദേശസ്‌നേഹചലച്ചിത്രം കേഡറ്റുകൾക്കായി പ്രദർശിപ്പിച്ചു.

Advertisment