കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ കാലടി മുഖ്യ ക്യാമ്പസിൽ എം. എ. (ഇംഗ്ലീഷ്) പ്രോഗ്രാമിൽ ഒഴിവുളള സീറ്റുകളിലേയ്ക്കുളള സ്പോട്ട് അഡ്മിഷൻ ജൂലൈ 11ന് രാവിലെ 10.30ന് ഇംഗ്ലീഷ് വിഭാഗത്തിൽ നടത്തുമെന്ന് സർവ്വകലാശാല അറിയിച്ചു.
ഓപ്പൺ (ഒരു ഒഴിവ്), എസ്. സി. (രണ്ട് ഒഴിവുകൾ), എസ്. ടി. (ഒരു ഒഴിവ്) എന്നിങ്ങനെയാണ് ഒഴിവുകൾ. ഇതുവരെയും അലോട്ട്മെന്റ് ലഭിക്കാത്ത നിലവിലുളള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെയും പരിഗണിക്കുന്നതാണ്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും പ്രവേശനം നടത്തുകയെന്ന് സർവ്വകലാശാല അറിയിച്ചു.