/sathyam/media/media_files/2025/09/12/natonal-jhlkjk-2025-09-12-18-33-21.jpg)
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ നാഷണൽ സർവീസ് സ്കീം (എൻ എസ് എസ്) യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു.
ആരോഗ്യ ജാഗ്രത വളർത്തി രോഗരഹിതമായ സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി ജീവധാര ഫൗണ്ടേഷനും ജീവധാരയുടെ മെഡിക്കൽ പങ്കാളിയായ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും സംയുക്തമായി സർവ്വകലാശാലയിലെ അധ്യാപക, അനധ്യാപക, വിദ്യാർത്ഥികൾക്കായി കാലടി മുഖ്യ ക്യാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിലുള്ള സെമിനാർ ഹാളിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ സെമിനാറും രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ് ഉദ്ഘാടനം ചെയ്തു.
നാഷണൽ സർവീസ് സ്കീം പ്രോഗ്രാം കോഓർഡിനേറ്റർ ഡോ . കെ. എൽ. പദ്മദാസ് അധ്യക്ഷനായിരുന്നു. വിദ്യാർത്ഥി സേവന വിഭാഗം ഡയറക്ടർ ഡോ. ശർമിള ആർ. മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ജീവധാര ഫൗണ്ടേഷൻ ചെയർമാൻ സാജു ചാക്കോ, ഡോ. അമൃത, പ്രോഗ്രാം ഓഫീസർമാരായ ഡോ. ജെൻസി എം., ഡോ. സുജയ് കുമാർ സി.കെ. എന്നിവർ പ്രസംഗിച്ചു.