മാതൃഭാഷാവാരാചരണ സമാപനവും ഡോ. പ്രദീപൻ പാമ്പിരികുന്ന് സ്മാരക ഭാഷാപുരസ്കാരസമർപ്പണവും 14ന്

New Update
kaladi university

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഭരണഭാഷാവലോകനസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മാതൃഭാഷാവാരാചരണ സമാപനവും ഡോ. പ്രദീപൻ പാമ്പിരികുന്ന് സ്മാരക ഭാഷാപുരസ്കാരസമർപ്പണവും നവംബർ 14ന് ഉച്ചകഴിഞ്ഞ് രണ്ടിന് കാലടി മുഖ്യക്യാമ്പസിലുള്ള ലാംഗ്വേജ് ബ്ലോക്കിലെ സെമിനാർ ഹാളിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. 

Advertisment

രജിസ്ട്രാർ ഡോ. മോത്തി ജോർജ് അധ്യക്ഷനായിരിക്കും. വൈസ് ചാൻസലർ പ്രൊഫ. കെ.കെ. ഗീതാകുമാരി ഈ വർഷത്തെ ഡോ. പ്രദീപൻ പാമ്പിരികുന്ന് സ്മാരക ഭാഷാപുരസ്കാരം നേടിയ ഗ്രന്ഥപ്പുരയുടെ സ്ഥാപകൻ ഷിജു അലക്സിന് പുരസ്കാരം സമ്മാനിക്കും. സംസ്ഥാന ഭരണഭാഷാപുരസ്കാരം ലഭിച്ച സുഖേഷ് കെ. ദിവാകർ, ഭാഷയ്ക്കൊരു ഡോളർ പുരസ്കാരം ലഭിച്ച ഡോ. ഇന്ദുലേഖ കെ.എസ്., ഭാഷാവലോകന സമിതി മുൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ പ്രേമൻ തറവട്ടത്ത് എന്നിവരെ ആദരിക്കും. 

ഡോ. ബിച്ചു എക്സ്. മലയിൽ, ഡോ. പ്രദീപൻ പാമ്പിരികുന്ന് അനുസ്മരണപ്രഭാഷണം നിർവ്വഹിക്കും. മാതൃഭാഷാവാരാചരണ മത്സരങ്ങളിൽ വിജയികളായവർക്ക് സിൻഡിക്കേറ്റ് അംഗം ഡോ. വി. ലിസി മാത്യു സമ്മാനങ്ങൾ വിതരണം ചെയ്യും. സിൻഡിക്കേറ്റ് അംഗം ഡോ. ടി. മിനി, ഫിനാൻസ് ഓഫീസർ സിൽവി കൊടക്കാട്, പുരസ്കാര ജേതാവ് ഷിജു അലക്സ്, ഡോ. സജിത കെ.ആർ., പി.ബി. സിന്ധു എന്നിവർ പ്രസംഗിക്കും.                                                                                  

Advertisment