/sathyam/media/media_files/2026/01/09/deshiya-seminar-2026-01-09-16-37-27.jpg)
കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‍സിറ്റി എംപ്ലോയ്‍മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യുറോയുടെ ആഭിമുഖ്യത്തില്‍ യൂട്ടിലിറ്റി സെന്ററില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു.
‘തൊഴില്‍ മേഖലയിലെ നൂതന പ്രവണതകള്‍, നൈപുണ്യ വികസനം, ഗവേഷണം, കരിയര്‍ ഗൈഡന്‍സ്’ എന്ന വിഷയത്തിൽ നടന്ന ദേശീയ സെമിനാർ റോജി എം. ജോണ്‍ എം. എല്‍. എ. ഉദ്ഘാടനം ചെയ്തു. വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി അദ്ധ്യക്ഷയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പൗളി ബേബി, സിന്‍ഡിക്കേറ്റ് അംഗം അഡ്വ. കെ. എസ്. അരുണ്‍കുമാര്‍, രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ്, ഗ്രാമ പഞ്ചായത്ത് അംഗം പി. വി. സ്റ്റീഫന്‍ പട്ടത്തില്‍, സംസ്ഥാന വൊക്കേഷണല്‍ ഗൈഡന്‍സ് ഓഫീസര്‍ രാജേഷ് വി. ബി., സിജു എസ്., യൂണിവേഴ്‍സിറ്റി എംപ്ലോയ്‍മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യുറോ ഡെപ്യൂട്ടി ചീഫ് ശ്രീലത വി. യു. എന്നിവര്‍ പ്രസംഗിച്ചു.
എംപ്ലോയ്‍മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യുറോയിലെ ലൈബ്രറി ഉപയോഗിച്ച് പഠിച്ച് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച 43 ഉദ്യോഗാര്‍ത്ഥികളെ അനുമോദിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ ഡോ. ടി. ടി. ശ്രീകുമാര്‍ (ഡയറക്ടര്‍ & പ്രൊഫസര്‍, എഡ്യുക്കേഷണല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്റര്‍, സ്കൂള്‍ ഓഫ് ഇന്റര്‍ ഡിസിപ്ലിനറി സ്റ്റഡീസ്, ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്സിറ്റി, ഹൈദരാബാദ്), ഡോ. അരവിന്ദ് നാരായണന്‍ (അസോസിയേറ്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആനിമേഷന്‍ & വി. എഫ്. എക്സ്, കെ. ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ട്സ്, കോട്ടയം), ഡോ. അനൂപ് ജോര്‍ജ് (അസോസിയേറ്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പാലക്കാട്) എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു.
സംസ്ഥാന വൊക്കേഷണല്‍ ഗൈഡന്‍സ് ഓഫീസര്‍ രാജേഷ് വി. ബി. സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. യൂണിവേഴ്‍സിറ്റി എംപ്ലോയ്‍മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യുറോ ഡെപ്യൂട്ടി ചീഫ് ശ്രീലത പി. യു. പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us