/sathyam/media/media_files/2025/06/21/kaladi-university-2025-06-21-16-48-42.jpg)
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഔദ്യോഗിക ഓണാഘോഷ പരിപാടികൾ കാലടി മുഖ്യക്യാമ്പസിലുള്ള ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്നു. അധ്യാപക-വിദ്യാർത്ഥി കൂട്ടായ്മയുടെ പ്രതീകമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. സർവ്വകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിനിയും സിനിമ നടിയുമായ സുരഭി ലക്ഷ്മി മുഖ്യാതിഥിയായിരുന്നു.
സിൻഡിക്കേറ്റ് അംഗം ഡോ. വി. ലിസി മാത്യു അധ്യക്ഷയായിരുന്നു. സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. കെ. എസ്. അരുൺകുമാർ, ഡോ. എം. സത്യൻ, കാലടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ ടി. മേപ്പിള്ളി, വിദ്യാര്‍ത്ഥി സേവന വിഭാഗം ഡയറക്ടർ ഡോ. ആര്‍. ശർമ്മിള, സംഘാടക സമിതി ചെയർപേഴ്സൺ എസ്. ചന്ദ്രു, കൺവീനർ ടിനോ ടോമി എന്നിവർ പ്രസംഗിച്ചു. കാലടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ ടി. മേപ്പിള്ളി സാംസ്കാരിക ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ കലാപരിപാടികള്‍, മെഗാ ഓണസദ്യ എന്നിവ ഓണാഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.