എഐയെ കുറിച്ച് നന്നായി അറിയുന്ന ആളുകൾക്ക് ജോലി ഉറപ്പ്; പഠിക്കാം ആർട്ടിഫിഷൽ ഇന്റലിജൻസ്

New Update
Artificial Intelligence

ആർട്ടിഫിഷൽഇന്റലിജൻസിനെ കുറിച്ച് നന്നായി അറിയുന്ന ആളുകൾക്ക് ജോലി ഉറപ്പ്.  സമയം ലാഭിച്ചുകൊണ്ട് പ്രോഡക്റ്റിവിറ്റിയും ക്വാളിറ്റിയും, പുതുമയും, ഒക്കെയായി എഐ ബിസിനസ് കാര്യങ്ങളിലും ഓഫീസിലും മാത്രമല്ല സംശയങ്ങൾക്ക് ഉത്തരം പറയുന്നത് മുതൽ സാമ്പത്തിക കാര്യങ്ങളിൽ വരെ ഇടപെട്ട് വ്യക്തി ജീവിതത്തിലും കൈകടത്തി കഴിഞ്ഞു. 

Advertisment

ഇന്റർനെറ്റ് ഒഴിവാക്കാൻ കഴിയില്ല എന്നതുപോലെ എഐ ഒഴിവാക്കാൻ കഴിയില്ലാത്ത ഒരു കാലത്തേക്കാണ് നമ്മുടെ യാത്ര. എ ഐ മേഖലകളിൽ വിദ്യാർഥികൾക്കും ജോലിക്കാർക്കും കൂടുതൽ പഠനം നൽകുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ ഐ എം) ബെംഗളൂരുമായി സഹകരിച്ച്, കേന്ദ്ര സർക്കാർ സ്വയം പോർട്ടലിൽ 50ലധികം സൗജന്യ ഓൺലൈൻ കോഴ്സുകൾ നടത്തുന്നു.

ജോലി ചെയ്യുന്ന പ്രൊഫഷനലുകളെയും തൊഴിലന്വേഷകരെയും ജോലി ഉപേക്ഷിക്കാതെയോ സ്വകാര്യ പരിശീലന പരിപാടികൾക്ക് ഉയർന്ന ഫീസ് നൽകാതെയോ അവരുടെ കഴിവുകൾ മെച്ചപ്പെടുത്താൻ സഹായിക്കുന്ന തരത്തിലാണ് കോഴ്സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Advertisment