സംസ്കൃത സർവ്വകലാശാലയിൽ പി ജി ഡിപ്ലോമ ഇൻ മാനുസ്ക്രിപ്റ്റോളജി: അവസാന തീയതി ജൂലൈ എട്ട്

New Update
kaladi university

കാലടി : ശ്രീശങ്കാരാചാര്യ സംസ്കൃത സർവ്വകലാശാല 2025 – 2026 അധ്യയന വർഷത്തെ പി. ജി. ഡിപ്ലോമ ഇൻ മാനുസ്ക്രിപ്റ്റോളജി പ്രോഗ്രാമിലേയ്ക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 50% മാർക്കോടെ ബിരുദവും, മാനുസ്ക്രിപ്റ്റോളജിയിൽ അടിസ്ഥാന അറിവും താല്പര്യവുമാണ് യോഗ്യത. 

Advertisment

എസ്. സി./എസ്. ടി. വിഭാഗത്തിന് ബിരുദ തലത്തിൽ 45% മാ‍‍ർക്ക് മതിയാകും. അവസാന വർഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശനത്തിന് പ്രായപരിധിയില്ല. സർവ്വകലാശാല നടത്തുന്ന എഴുത്ത് പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ജൂലൈ 14ന് പ്രവേശന പരീക്ഷ നടക്കും. ജൂലൈ 17ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 

ആകെ 20 സീറ്റുകൾ. ഫുൾടൈമായി നടത്തുന്ന പ്രോഗ്രാമിന്റെ കാലാവധി ഒരു വർഷമാണ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ എട്ട്. ഓൺലൈനായി അപേക്ഷിക്കുന്നതിനും പ്രോസ്പെക്ടസിനും www.ssus.ac.in സന്ദർശിക്കുക.

Advertisment