സംസ്കൃത സര്‍വകലാശാലയില്‍ പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സ്‍‍ലേഷന്‍ സ്റ്റഡീസ് ആരംഭിക്കും

New Update
kaladi university

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയില്‍ പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സ്‍‍ലേഷന്‍ സ്റ്റഡീസ് പ്രോഗ്രാം ആരംഭിക്കുവാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. വിവര്‍ത്തന പഠന കേന്ദ്രത്തിന് കീഴില്‍ ആരംഭിക്കുവാനാണ് ഭരണാനുമതി നല്‍കിയിരിക്കുന്നത്. 

Advertisment

പിഎച്ച്. ഡി. കോഴ്സിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് റിസര്‍ച്ച് ഡയറക്ടറേറ്റ് രൂപീകരിക്കും. പുതുതായി പ്രാബല്യത്തില്‍ വന്ന മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ സര്‍വ്വകലാശാലയുടെ അക്കാദമിക് കരിക്കുലത്തില്‍ ഉള്‍പ്പെടുത്തും. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ നാച്ചുറല്‍ ഹസാര്‍ഡ്സ് ആന്‍‍ഡ് സിസാസ്റ്റര്‍ മാനേജ്മെന്റ് ഓണ്‍ലൈന്‍ കോഴ്സായി ആരംഭിക്കുന്നതിന് തീരുമാനിച്ചു.

Advertisment