സംസ്കൃത സര്‍വ്വകലാശാലയില്‍ സംസ്കൃതദിനം ആചരിച്ചു

New Update
kaladi university

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലും ആഗസ്റ്റ് ഒന്‍പത് മുതല്‍ നടന്നു വന്ന സംസ്കൃതദിനാഘോങ്ങളുടെ സമാപനം കാലടി മുഖ്യ കാമ്പസിലെ അക്കാദമിക് ബ്ലോക്കിലുള്ള സെമിനാര്‍ ഹാളില്‍ നടന്നു. 

Advertisment

സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി നിര്‍വ്വഹിച്ചു. സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസി മാത്യു അദ്ധ്യക്ഷയായിരുന്നു. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ സംസ്കൃത വിഭാഗം സീനിയര്‍ പ്രൊഫസറും സോമനാഥ സംസ്കൃത സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറുമായിരുന്ന  ഗോപബന്ധുമിശ്ര മുഖ്യപ്രഭാഷണം നടത്തി. 

കേരള സര്‍വ്വകലാശാലയിലെ ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മാനുസ്ക്രിപ്റ്റ് ലൈബ്രറിയുടെ മുന്‍ ഡയറക്ടര്‍ ഡോ. പി. വിശാലാക്ഷി, കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി. മാധവന്‍കുട്ടി വാര്യര്‍, നാടക രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് എം. കെ. സുരേഷ്ബാബു എന്നിവരെ യോഗത്തില്‍ ആദരിച്ചു. 

സംസ്കൃതദിനത്തോട് അനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസി മാത്യു സമ്മാനങ്ങള്‍‍ വിതരണം ചെയ്തു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. കെ. എസ്. അരുണ്‍കുമാര്‍, പ്രൊഫ. എം. സത്യന്‍, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്, ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് വിഭാഗം ഡയറക്ടര്‍ പ്രൊഫ. കെ. വി. അജിത്കുമാര്‍, ഡോ. എസ്. ഷീബ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വാക്യാര്‍ത്ഥസഭ സംഘടിപ്പിച്ചു.

Advertisment