/sathyam/media/media_files/2025/06/21/kaladi-university-2025-06-21-16-48-42.jpg)
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ ആഗസ്റ്റ് ഒന്‍പത് മുതല്‍ നടന്ന് വരുന്ന സംസ്കൃത ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സമാപന പരിപാടികള്‍ ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ കാലടി മുഖ്യകേന്ദ്രത്തില്‍ നടക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു. ഡിസംബര്‍ മൂന്നിന് വിവിധ മത്സരങ്ങളും നാലിന് സമാപന സമ്മേളനവും നടക്കും.
സംസ്കൃതം, ആയുര്‍വ്വേദം, കല എന്നീ മേഖലകളില്‍ സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കിയ വിശിഷ്ട വ്യക്തികളെ ആദരിക്കും. കേരള സര്‍വ്വകലാശാലയുടെ ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറി മുന്‍ ഡയറക്ടര്‍ ഡോ. പി. വിശാലാക്ഷി, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ചീഫ് ഫിസിഷ്യനും മേനേജിംഗ് ട്രസ്ററിയുമായ പി. എം. വാര്യര്‍, നാടക മേഖലയില്‍ നിന്നും എം. കെ. സുരേഷ് ബാബു എന്നിവരെയാണ് ആദരിക്കുന്നത്.
സമാപന സമ്മേളനം വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി, ശ്രീ സോമനാഥ് സംസ്കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറും ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ സംസ്കൃതം വിഭാഗം സീനിയര്‍ പ്രൊഫസറുമായ ഡോ. ഗോപബന്ധുമിശ്ര മുഖ്യപ്രഭാഷണം നടത്തും. സംസ്കൃത ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും നടക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us