സംസ്കൃത സർവ്വകലാശാല ബിരുദ/ഡിപ്ലോമ പ്രവേശനം അവസാന തീയതി ജൂൺ 10

New Update
യുജിസി നിയമത്തില്‍ ഒരു ഉദ്യാഗാര്‍ത്ഥിക്ക് വേണ്ടിയും തിരുത്തൽ വരുത്തുകയോ വെള്ളം ചേര്‍ക്കുകയോ ചെയ്തിട്ടില്ല; അധ്യാപക നിയമന വിവാദങ്ങൾ സർവകലാശാലയെ അപകീര്‍ത്തിപ്പെടുത്താനെന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലും 2025-26 അക്കാദമിക വർഷത്തിൽ ആരംഭിക്കുന്ന നാല് വർഷ ബിരുദ, ബി എഫ് എ., ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുളള അവസാന തീയതി ജൂൺ 10 വരെ ദീർഘിപ്പിച്ചതായി സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

Advertisment

2) സംസ്കൃത സർവ്വകലാശാലഃ പിഎച്ച്.ഡി. കോഴ്സ് വർക്ക് പരീക്ഷകൾ ജൂലൈ 10ന് തുടങ്ങും

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പിഎച്ച്.ഡി. കോഴ്സ് വർക്ക് പരീക്ഷകൾ ജൂലൈ 10ന് ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. കോഴ്സ് വർക്ക് പരീക്ഷകൾക്ക് അപേക്ഷിക്കുവാനുളള അവസാന തീയതി ജൂൺ 25. ഫൈനോടെ ജൂൺ 27 വരെയും സൂപ്പർ ഫൈനോടെ ജൂലൈ ഒന്ന് വരെയും അപേക്ഷിക്കാം.