സംസ്കൃത സർവ്വകലാശാലഃ പരീക്ഷ രജിസ്ട്രേഷൻ ഓഗസ്റ്റ് 18 വരെ

New Update
kaladi university

കാലടി:ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ഒക്ടോബറിൽ നടക്കുന്ന ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ ബിരുദം, ഒന്ന്, മൂന്ന് സെമസ്റ്റർ ബിരുദാനന്തര ബിരുദം, ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്റർ ബി. എഫ്. എ., ഒന്നാം സെമസ്റ്റർ ഡിപ്ലോമ/പി. ജി. ഡിപ്ലോമ പരീക്ഷകളുടെ കോഴ്സ് രജിസ്ട്രേഷൻ നടത്തേണ്ട അവസാന തീയതി ഓഗസ്റ്റ് 18. ഓഗസ്റ്റ് ഒന്നിന് കോഴ്സ് രജിസ്ട്രേഷൻ ആരംഭിക്കും. 

Advertisment

കോർ/ഇലക്ടീവ്/പ്രാക്ടിക്കൽ/പ്രൊജക്ട് ഉൾപ്പെടെ എല്ലാ കോഴ്സുകളും ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. നിശ്ചിത തീയതിക്കുളളിൽ കോഴ്സ് രജിസ്ട്രേഷൻ നടത്തുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷ രജിസ്ട്രേഷൻ നടത്തുവാനോ പരീക്ഷ എഴുതുവാനോ സാധിക്കുന്നതല്ല, സർവ്വകലാശാല അറിയിച്ചു.

Advertisment