കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ 2015 മുതൽ അഞ്ച് വർഷം പൂർത്തിയാക്കിയ വിവിധ റഗുലേഷനുകളിലെ ബിരുദ വിദ്യാർത്ഥികളിൽ നിന്നും മേഴ്സി ചാൻസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഇന്റേണൽ പരീക്ഷകളുടെ മാനദണ്ഡങ്ങൾ പൂർത്തികരിച്ചിരിക്കണം എന്ന് വ്യവസ്ഥയുണ്ട്. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 29. രജിസ്ട്രേഷൻ ജൂലൈ 21 ന് ആരംഭിക്കും.
200/-രൂപ പിഴയോടെ ഓഗസ്റ്റ് ആറ് വരെയും ആയിരം രൂപ സൂപ്പർ ഫൈനോടെ ഓഗസ്റ്റ് 11വരെയും അപേക്ഷിക്കാം. മേഴ്സി ചാൻസ് പരീക്ഷകൾ കാലടി മുഖ്യക്യാമ്പസിലായിരിക്കും നടത്തുക. നിർദ്ദിഷ്ട കോഴ്സുകളുടെ എല്ലാ ഇന്റേണൽ പരീക്ഷകളും വിജയിച്ചിരിക്കണം.
പരീക്ഷ എഴുതുന്നതിന് ഓരോ പേപ്പറിനും നിശ്ചയിക്കപ്പെട്ട നിർദ്ദിഷ്ട ഫീസിനൊപ്പം മേഴ്സി ചാൻസ് ഫീസ് ഇനത്തിൽ 5000/-രൂപ അടച്ച് അപേക്ഷ സമർപ്പിക്കണം. ഇന്റേണൽ പരീക്ഷകൾ വിജയിക്കാത്തവരുടെയും അവസാന തീയതിയ്ക്ക് ശേഷം അപേക്ഷ സമർപ്പിക്കുന്നവരുടെയും അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.