/sathyam/media/media_files/2025/06/21/kaladi-university-2025-06-21-16-48-42.jpg)
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ സംസ്കൃതദിനാഘോഷങ്ങൾ ഡിസംബർ മൂന്ന്, നാല് തീയതികളിൽ കാലടി മുഖ്യ ക്യാമ്പസിലുള്ള ലാംഗ്വേജ് ബ്ലോക്കിലെ സെമിനാർ ഹാളിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ഡിസംബർ നാലിന് രാവിലെ 10.30ന് സംഘടിപ്പിക്കുന്ന സംസ്കൃതദിനാഘോഷങ്ങൾ വൈസ് ചാൻസലർ പ്രൊഫ. കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യും.
സിൻഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസി മാത്യു അധ്യക്ഷയായിരിക്കും. ശ്രീ സോമനാഥ് സംസ്കൃതസർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലർ പ്രൊഫ. ഗോപബന്ധു മിശ്ര മുഖ്യപ്രഭാഷണം നിർവ്വഹിക്കും. രജിസ്ട്രാർ ഡോ. മോത്തി ജോർജ്, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. കെ.എസ്. അരുൺകുമാർ, പ്രൊഫ. എം. സത്യൻ, സംസ്കൃതപ്രചരണപദ്ധതിയുടെ നോഡൽ ഓഫീസർ പ്രൊഫ. കെ.വി. അജിത്കുമാർ, ഡോ. കെ.സി. രേണുക എന്നിവർ പ്രസംഗിക്കും.\
ഡോ. പി. വിശാലാക്ഷി (സംസ്കൃതം), ഡോ. പി. മാധവൻകുട്ടി വാര്യർ (ആയുർവേദം), എം.കെ. സുരേഷ് ബാബു (നാടകം) എന്നിവരെ ആദരിക്കും. പ്രൊഫ. വി. ലിസി മാത്യു സമ്മാനദാനം നിർവ്വഹിക്കും. തുടർന്ന് നടക്കുന്ന വാക്യാർത്ഥസഭയിൽ പ്രൊഫ. കൃഷ്ണകുമാർ, പ്രൊഫ. ഇ.എം. രാജൻ, ഡോ. കെ. വി. വാസുദേവൻ, പ്രൊഫ. ഇ.ആർ. നാരായണൻ, പ്രൊഫ. യമുന കെ., ഡോ. ഇ.എൻ. നാരായണൻ, പ്രൊഫ. ജ്യോത്സന ജി. എന്നിവർ പങ്കെടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us