കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ശങ്കരജയന്തി ആഘോഷങ്ങളുടെ രണ്ടാം ഭാഗം സമാപിച്ചു. രാവിലെ ഡാൻസ് വിഭാഗം വിദ്യാർത്ഥികൾ ഭരതനാട്യവും മോഹിനിയാട്ടവും അവതരിപ്പിച്ചു. തുടർന്ന് നടന്ന വാക്യാർത്ഥസദസിൽ തൃപ്പൂണിത്തുറ ഗവൺമെന്റ് സംസ്കൃത കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. കെ. കൃഷ്ണകുമാർ അധ്യക്ഷനായിരുന്നു. പ്രൊഫ. കെ. വി. വാസുദേവൻ, പ്രൊഫ. ഇ. ആർ. നാരായണൻ, ഡോ. ഇ. എൻ. നാരായണൻ, പ്രൊഫ. വി. പി. ഉദയകുമാർ, പ്രൊഫ. വി. വസന്തകുമാരി, പ്രൊഫ. ജി. ജ്യോത്സന, ഡോ. കാർത്തിക് ശർമ്മ, വി. വി. മൃദുല എന്നിവർ പങ്കെടുത്തു.
ഡോ. കെ. എം. സംഗമേശൻ, ഡോ. കെ. ഇ. ഗോപാലദേശികൻ എന്നിവർ പ്രസംഗിച്ചു. സ്കൂൾ, കോളേജ്, സർവ്വകലാശാല വിദ്യാർത്ഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങൾക്ക് ഡോ. കെ. സി. രേണുക നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ ഡയറക്ടർ ഓഫ് സ്റ്റുഡന്റ്സ് സർവീസസ് ഡോ. ആർ. ശർമിള സമാപന സന്ദേശം നൽകി. സിൻഡിക്കേറ്റ് അംഗം ഡോ. ടി. മിനി വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഡോ. വി. കെ. ഭവാനി, ഡോ. കെ. ആർ. അംബിക എന്നിവർ പ്രസംഗിച്ചു.