സംസ്കൃത സർവ്വകലാശാലയിൽ സപ്തദിന ദേശീയ ശില്പശാലക്ക് തുടക്കമായി

New Update
seven days workshope kaladi

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം വേദാന്ത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കാലടി മുഖ്യക്യാമ്പസിലെ  മീഡിയ സെന്ററിൽ സംഘടിപ്പിക്കുന്ന സപ്തദിന ദേശീയ ശില്പശാല ആരംഭിച്ചു. സിൻഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസ്സി മാത്യു ശില്പശാല ഉദ്ഘാടനം ചെയ്തു. 

Advertisment

സംസ്കൃത പണ്ഡിതൻ പ്രൊഫ. വി. രാമകൃഷ്ണഭട്ടിനെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ഡോ. ജി. നാരായണൻ അധ്യക്ഷനായിരുന്നു. ഡോ. വി. രാമകൃഷ്ണഭട്ട് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സിൻഡിക്കേറ്റ് അംഗം പ്രൊഫ. ടി. മിനി, പ്രൊഫ. ശ്രീകല എം. നായർ, ഡോ. ജയലക്ഷ്മി വി., ഡോ. എസ്. ഷീബ എന്നിവർ പ്രസംഗിച്ചു.

ഡോ. കെ. എസ്. മഹേശ്വരൻ, ഡോ. പുഷ്കർ ദേവ്പൂജാരി, ഡോ. പി. ആർ. വാസുദേവൻ, കെ. കാർത്തിക് ശർമ്മ, കെ. കെ. വൈഷ്ണവ് എന്നിവർ വിവിധ വിഷയങ്ങളിൽ ശില്പശാലയിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. 16ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വിദ്യാർത്ഥി സേവനവിഭാഗം ഡയറക്ടർ ഡോ. വി. കെ. ഭവാനി മുഖ്യാതിഥിയായിരിക്കും. ഡോ. ജയലക്ഷ്മി വി. പ്രസംഗിക്കും