സംസ്കൃത സർവ്വകലാശാലയിൽ ശങ്കരജയന്തി ആഘോഷങ്ങൾ ഓഗസ്റ്റ് അഞ്ചിന് തുടങ്ങും

New Update
kaladi university

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ശങ്കരജയന്തി ആഘോഷങ്ങളുടെ രണ്ടാം ഭാഗം ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളിൽ കാലടി മുഖ്യ ക്യാമ്പസിലുളള യൂട്ടിലിറ്റി സെന്ററിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ഓഗസ്റ്റ് അഞ്ചിന് രാവിലെ ഒൻപതിന് രജിസ്ട്രേഷൻ ആരംഭിക്കും. ശ്രീശങ്കരാചാര്യരുടെ കൃതികളെ ആസ്പദമാക്കി സംഗീത വിഭാഗം സംഗീതസപര്യ അവതരിപ്പിക്കും. രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി അധ്യക്ഷയായിരിക്കും. 

Advertisment

ബാംഗ്ലൂർ സർവ്വകലാശാലയിലെ സംസ്കൃതം വിഭാഗം പ്രൊഫസർ എസ്. രംഗനാഥ് മുഖ്യപ്രഭാഷണം നിർവ്വഹിക്കും. പശ്ചിമ ബംഗാൾ സർവ്വകലാശാലയിലെ ഫിലോസഫി വിഭാഗം പ്രൊഫസർ ഡോ. ലക്ഷ്മികാന്ത പതി പ്രത്യേക പ്രഭാഷണം നടത്തും. സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. വി. ലിസി മാത്യു, പ്രൊഫ. ടി. മിനി, രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ്, ഡോ. കെ. വി. അജിത്കുമാർ എന്നിവർ പ്രസംഗിക്കും.

ഉച്ചകഴി‍ഞ്ഞ് രണ്ട് മുതൽ നടക്കുന്ന അക്കാദമിക് സെമിനാറിൽ ഡോ. ലക്ഷ്മികാന്ത പതി അധ്യക്ഷനായിരിക്കും. ഡോ. വി. വാസുദേവൻ, ഡോ. കെ. മുത്തുലക്ഷ്മി, ഡോ. ശ്രീകല എം. നായർ, ഡോ. വസന്തകുമാരി, ഡോ. പി. ഉണ്ണികൃഷ്ണൻ, എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡോ. ജി. നാരായണൻ, ഡോ. ആർ. ഡി. സുനിൽകുമാ‍ർ എന്നിവർ പ്രസംഗിക്കും. ഫൈൻ ആർട്സ് വിഭാഗം നടത്തുന്ന പെയ്ന്റിംഗ് പ്രദർശനം വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി നിർവ്വഹിക്കും.

ഓഗസ്റ്റ് ആറിന് രാവിലെ പത്തിന് ഡാൻസ് വിഭാഗം വിദ്യാർത്ഥിനികൾ ഡാൻസ് കൺസേർട്ട് അവതരിപ്പിക്കും. തുടർന്ന് രാവിലെ 11ന് നടക്കുന്ന വാക്യാർത്ഥ സദസിൽ പ്രൊഫ. കെ. കെ. കൃഷ്ണകുമാർ അധ്യക്ഷനായിരിക്കും. പ്രൊഫ. കെ. വി. വാസുദേവൻ, പ്രൊഫ. ഇ. ആർ. നാരായണൻ, ഡോ. ഇ. എൻ. നാരായണൻ, പ്രൊഫ. വി. പി. ഉദയകുമാർ, പ്രൊഫ. വി. വസന്തകുമാരി, പ്രൊഫ. ജി. ജ്യോത്സന, ഡോ. കാർത്തിക് ശർമ്മ, ഡോ. വി. രൂപ, വി. വി. മൃദുല എന്നിവർ പങ്കെടുക്കും. ഡോ. കെ. എം. സംഗമേശൻ, ഡോ. കെ. ഇ. ഗോപാലദേശികൻ എന്നിവർ പ്രസംഗിക്കും.

ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ സിൻഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസി മാത്യു സമാപന സന്ദേശം നൽകി സമ്മാനങ്ങൾ വിതരണം ചെയ്യും. സിൻഡിക്കേറ്റ് അംഗം ഡോ. എം. സത്യൻ അധ്യക്ഷനായിരിക്കും. ഡോ. കെ. വി. അജിത്കുമാർ, ഡോ. കെ. ആർ. അംബിക എന്നിവർ പ്രസംഗിക്കും.

Advertisment