ഇന്റര്‍കൊളേജിയറ്റ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല ജേതാക്കൾ

New Update
football kaladi

കാലടി : ദേശീയ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി ഫിസാറ്റ് ബിസിനസ് സ്കൂളിന്റെ നേതൃത്വത്തില്‍ അങ്കമാലി മൂക്കന്നൂരിലുള്ള ഫിസാറ്റ് ഫുട്ബോള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഇന്റര്‍കൊളേജിയറ്റ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല ജേതാക്കളായി. 

Advertisment

27 ടീമുകള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ ഫിസാറ്റ് ബിസിനസ് സ്കൂളിനെതിരെ ഫൈനലില്‍, രണ്ടിനെതിരെ നാല് ഗോളുകള്‍ നേടിയാണ് ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല ചാമ്പ്യന്‍ഷിപ്പ് നേടിയത്. 

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയ്ക്ക് വേണ്ടി ആരോമല്‍ രണ്ടും, ഡോണ്‍ മാര്‍ട്ടിന്‍, വൈശാന്ത് എന്നിവര്‍ ഓരോ ഗോളും നേടി. ചാമ്പ്യന്‍ഷിപ്പിലെ മികച്ച താരമായി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ഡോണ്‍ മാര്‍ട്ടിനെ തെരഞ്ഞെടുത്തു.

Advertisment