സംസ്കൃത സര്‍വകലാശാലയില്‍ നിന്നും ഇനി വിദ്യാര്‍ത്ഥി സംരംഭങ്ങള്‍ : പ്രൊഫ. കെ.കെ. ഗീതാകുമാരി

New Update
kk geethakumari

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംരംഭകത്വ പരിശീലനം നല്‍കി കാമ്പസുകളില്‍ നിന്നും വിിദ്യാര്‍ത്ഥി സംരംഭങ്ങള്‍ ആരംഭിക്കുന്ന പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് വൈസ്-ചാന്‍സലര്‍ പ്രൊഫ. കെ.കെ. ഗീതാകുമാരി പറഞ്ഞു. സര്‍വ്വകലാശാലയുടെ സംരംഭകത്വ സ്ഥാപനമായ രൂപകല്പന ടെക്നോളജി ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്റര്‍ കാലടി മുഖ്യകാമ്പസില്‍ അദ്ധ്യാപകര്‍ക്കായി സംഘടിപ്പിച്ച ശില്പ‍ശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വൈസ്-ചാന്‍സലര്‍.

Advertisment

ഇതിനായി ഡിപ്പാര്‍ട്ട്മെന്റുകള്‍ തോറും വിദ്യാര്‍ത്ഥികള്‍ക്ക് സംരഭകത്വ പരിശീലനം നല്‍കും. കേരള സ്റ്റാര്‍ട്ട് അപ് മിഷന്റെ സഹകരണത്തോട സംഘടിപ്പിക്കുന്ന പദ്ധതി സര്‍വ്വകലാശാലയുടെ എല്ലാ പ്രാദേശിക കേന്ദ്രങ്ങളിലും നടപ്പിലാക്കും. വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിക്കുന്ന നൂതനമായ സംരംഭകത്വ ആശയങ്ങളെ ക്രോഡീകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. ഇത്തരത്തില്‍ ലഭിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരെ കണ്ടെത്തുവാന്‍ സര്‍വ്വകലാശാല സഹായിക്കും, പ്രൊഫ. കെ.കെ. ഗീതാകുമാരി പറഞ്ഞു.

രൂപകല്പന ടെക്നോളജി ബിസിനസ്‍ ഇന്‍ക്യുബേഷന്‍ സെന്ററിന്റെ ചെയര്‍മാനും സിന്‍ഡിക്കേറ്റ് അംഗവുമായ ആര്‍. അജയന്‍ അദ്ധ്യക്ഷനായിരുന്നു. കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ മാനേജര്‍ കൃഷ്ണകുമാര്‍ എം. മുഖ്യപ്രഭാഷണം നടത്തി. സിന്‍ഡിക്കേറ്റ് അംഗം ഡോ. എം. സത്യന്‍, രൂപകല്പന ടെക്നോളജി ബിസിനസ്‍ ഇന്‍ക്യുബേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.കെ. ഭവാനി, ഡോ. ജോസ് ആന്റണി, സുഖേഷ് കെ. ദിവാകര്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisment