/sathyam/media/media_files/2026/01/08/hsst-refresher-course-2026-01-08-15-18-59.jpeg)
കാലടി : സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകര്‍ക്കായി നടത്തുന്ന ദശദിന റസിഡന്‍ഷ്യല്‍ റിഫ്രഷര്‍ കോഴ്സ് ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസില്‍ ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട 40 ഇംഗ്ലീഷ് അദ്ധ്യാപകരാണ് റിഫ്രഷര്‍ കോഴ്സില്‍ പങ്കെടുക്കുക.
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല, ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെയും സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന റിഫ്രഷര്‍ കോഴ്സിന്റെ നിര്‍വ്വഹണ ചുമതല സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗത്തിനാണ്.
വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി ദശദിന റിഫ്രഷര്‍ കോഴ്സ് ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. ടി. ആര്‍. മുരളീകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു. ഡോ. സി. എസ്. ജയറാം മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനറ്റര്‍ പ്രൊഫ. രാജി ബി. നായര്‍, എ. ഷിഹാബ്, വി. സി. സന്തോഷ്, ജോസ്‍പെറ്റ്തെരേസ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
ജനുവരി 16ന് പരിശീലന പരിപാടി സമാപിക്കും. സമാപന സമ്മേളനത്തില്‍ സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസി മാത്യു മുഖ്യ പ്രഭാഷണം നടത്തും. പ്രൊഫ. ടി. ആര്‍. മുരളീകൃഷ്ണന്‍ അദ്ധ്യക്ഷനായിരിക്കും. പ്രൊഫ. രാജി ബി. നായര്‍, വി. സി. സന്തേഷ്, ജോസ്‍പെറ്റ് തെരേസ് ജേക്കബ് എന്നിവര്‍ പ്രസംഗിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us