/sathyam/media/media_files/2025/06/21/kaladi-university-2025-06-21-16-48-42.jpg)
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ രൂപകല്പന ടെക്നോളജി ബിസിനസ് ഇൻക്യുബേറ്ററിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുവാൻ തീരുമാനിച്ചു. ഇന്ന് ( 18.08.2025) ചേർന്ന ഗവേണിംഗ് കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്. ടെക്നോളജി ബിസിനസ് ഇൻക്യുബേഷൻ സംബന്ധിയായി സർവ്വകലാശാല സമൂഹത്തിന് അവബോധം നൽകുന്നതിനായുളള ബോധവൽക്കരണ പരിശീലന പരിപാടി സെപ്തംബർ 18ന് കാലടി മുഖ്യക്യാമ്പസിൽ സംഘടിപ്പിക്കും.
പരിശീലന പരിപാടിക്ക് മുന്നോടിയായി എല്ലാ പഠന വിഭാഗങ്ങളുടെയും അധ്യക്ഷന്മാരുടെയും ക്യാമ്പസ് ഡയറക്ടർമാരുടെയും കോ-ഓർഡിനേറ്റർമാരുടെയും സംയുക്തയോഗം നടക്കും. സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ നൂതനമായ സംരംഭകത്വ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പദ്ധതികൾ ആവിഷ്കരിക്കും. സിൻഡിക്കേറ്റ് അംഗം ആർ. അജയൻ അധ്യക്ഷനായിരുന്നു.
സിൻഡിക്കേറ്റ് അംഗം ഡോ. എം. സത്യൻ, രൂപകല്പന ടെക്നോളജി ബിസിനസ് ഇൻക്യുബേറ്റർ ഡയറക്ടർ ഡോ. വി. കെ. ഭവാനി, ഡോ. ജോസ് ആന്റണി, ഡോ. ടി. എസ്. സാജു, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ചീഫ് ഫിനാൻസ് ഓഫീസർ സജി ഡാനിയേൽ, ജോയിന്റ് രജിസ്ട്രാർ സുഖേഷ് കെ. ദിവാകർ, എ. എ. സഹദ്, അഭയ്, നവ്യ നന്ദകുമാർ എന്നിവർ എടുത്തു.