New Update
/sathyam/media/media_files/2025/08/05/vlc-ughug-2025-08-05-21-55-41.jpg)
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ചിത്രകലാ വിഭാഗം സംഘടിപ്പിക്കുന്ന ഗ്രൂപ്പ് എക്സിബിഷൻ 'ലോർസ് ആൻഡ് ലാബിരിന്ത്സ്' കാലടി മുഖ്യകേന്ദ്രത്തിലെ കേരള ലളിതകല അക്കാദമിയുടെ എക്സിബിഷൻ സെന്ററിൽ ആരംഭിച്ചു.
Advertisment
ശങ്കര ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പെയിന്റിംഗ് പ്രദർശനത്തിന്റെ ഉദ്ഘാടനം വൈസ് ചാൻസലർ പ്രൊഫ. കെ കെ ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. ചിത്രകലാവിഭാഗം മേധാവി ഡോ. ടി. ജി. ജ്യോതിലാൽ അധ്യക്ഷനായിരുന്നു. പ്രദർശനം ഓഗസ്റ്റ് ഏഴിന് അവസാനിക്കും. പൊതുജനങ്ങൾക്കും പ്രദർശനത്തിൽ പ്രവേശനം അനുവദിക്കുന്നതാണ്.