കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പണ്ഡിറ്റ് സുബ്ബരാമ പട്ടർ എൻഡോവ്മെന്റ് ഇന്റർനാഷണൽ കോൺഫറൻസ് സമാപിച്ചു. കാലടി മുഖ്യ ക്യാമ്പസിലുള്ള സെമിനാർ ഹാളിൽ നടന്ന കോൺഫറൻസ്, വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു.
സംസ്കൃതം സാഹിത്യവിഭാഗം അധ്യക്ഷൻ ഡോ. കെ.വി. അജിത്കുമാർ അധ്യക്ഷനായിരുന്നു. ഡോ. നിർമ്മല കുൽക്കർണി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. വി. ലിസി മാത്യു, പ്രൊഫ. ടി. മിനി, രജിസ്ട്രാർ ഡോ. മോത്തി ജോർജ്, ആർ. വെങ്കിടകൃഷ്ണൻ, ഡോ. കെ.ആർ. അംബിക എന്നിവർ പ്രസംഗിച്ചു.
ഡോ. സെസ്സറി ഗലേവിച്ച്, മോണിക്ക ബ്രോവർ സിസൈക്, ഡോ. അംബരിഷ് വി. ഖരേ, ഡോ. ക്രിസ്റ്റഫെ വില്ലെ, ഡോ. സി. രാജേന്ദ്രൻ, ഡോ. ധർമ്മരാജ് അടാട്ട്, ഡോ. സി.എസ്. രാധാകൃഷ്ണൻ, ഡോ. കേശവൻ വെളുത്താട്ട്, ഡോ. കെ.സി. നാരായണൻ, ഡോ. വി.ആർ. മുരളീധരൻ, ഡോ. ആർ. ബി. ശ്രീകല, ഡോ. പി.വി. രാമൻകുട്ടി, ഡോ. എച്ച്.കെ. സന്തോഷ്, ഡോ. സി.എം. നീലകണ്ഠൻ, ഡോ. ഇ. ജയൻ, പ്രൊഫ. ഇ.ആർ. നാരായണൻ, ഡോ. എ. വാസു എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സമാപനസമ്മേളനം മുൻ വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. ഡോ. കെ.വി. അജിത്കുമാർ അധ്യക്ഷനായിരുന്നു. ഡോ. വി.കെ. ഭവാനി, ഡോ. കെ.ആർ. അംബിക, ഡോ. എം. ജെൻസി, ഡോ. കെ.എൽ. പദ്മദാസ് എന്നിവർ പ്രസംഗിച്ചു.