സംസ്കൃത സർവ്വകലാശാലയിൽ ത്രിദിന ദേശീയ പ്രഭാഷണ പരമ്പര‍

New Update
kaladi university

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ സംസ്കൃതം വേദാന്തം വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ പ്രഭാഷണ പരമ്പര ജനുവരി ഏഴിന് കാലടി മുഖ്യ കാമ്പസിലുള്ള മീഡിയ സെന്ററില്‍ ആരംഭിക്കും. വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും.

Advertisment

 ഇന്ത്യന്‍ മെറ്റാഫിസിക്സ് ഫാക്കല്‍റ്റി ഡീന്‍ പ്രൊഫ. കെ. രമാദേവി അമ്മ അദ്ധ്യക്ഷയായിരിക്കും. ഡോ. ജി. നാരായണന്‍, പ്രൊഫ. കെ. വി. അജിത്കുമാര്‍, ഡോ. വി. വസന്തകുമാരി, അമൃത പി. എസ്., ഗായത്രി പി. എസ്. എന്നിവര്‍ പ്രസംഗിക്കും.

തിരുപ്പതി നാഷണല്‍ സാന്‍സ്ക്രിറ്റ് യൂണിവേഴ്സിറ്റിയിലെ അദ്വൈത വേദാന്തം വിഭാഗം പ്രൊഫസറും വകുപ്പ് തലവനുമായ പ്രൊഫ. കെ. എസ്. സതീശ പ്രഭാഷണ പരമ്പര നയിക്കും. ഒന്‍പതിന് ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഡോ. ജി. നാരായണന്‍ അദ്ധ്യക്ഷനായിരിക്കും. സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. എം. സത്യന്‍ സമാപന സന്ദേശം നല്‍കും. ഡോ. വി. ജയലക്ഷ്മി, പ്രൊഫ. എസ്. ഷീബ എന്നിവര്‍ പ്രസംഗിക്കും.

Advertisment