സംസ്കൃത സര്‍വ്വകലാശാലയില്‍ ദ്വിദിന ദേശീയ സംഗീത സെമിനാര്‍ തുടങ്ങി

New Update
Music Seminar

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ സംഗീത വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍‍ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാര്‍ ലാംഗ്വേജ് ബ്ലോക്കിലെ സെമിനാര്‍ ഹാളില്‍ ആരംഭിച്ചു. 'രാഗങ്ങളുടെ സൗന്ദര്യശാസ്ത്രം' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന്റെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി നിര്‍വ്വഹിച്ചു.

Advertisment

 സംഗീതജ്ഞന്‍ ആര്‍. കെ. ശ്രീരാംകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. മാലിനി ഹരിഹരന്‍ അദ്ധ്യക്ഷയായിരുന്നു. ഡോ. മഞ്ജു ഗോപാല്‍, ഡോ. അബു കെ. എം., ഡോ. ടി. ജി. ജ്യോതിലാല്‍, ഡോ. പ്രീതി കെ. എന്നിവര്‍ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞ് ഡോ. എന്‍. ജെ. നന്ദിനിയുടെ നേതൃത്വത്തില്‍ സംഗീത കച്ചേരി നടന്നു. ഇന്ന് (ഡിസംബര്‍ ആറിന്) രാവിലെ 9.30ന് തമിഴ്‍നാട് കേന്ദ്ര സര്‍വ്വകലാ ശാലയിലെ മ്യൂസിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. വി. ആര്‍. ദിലീപ്കുമാര്‍ മുഖ്യപ്രബന്ധം അവതരിപ്പിക്കും. 

ഡോ. എന്‍. പ്രിയദര്‍ശിനി, ശരത്ചന്ദ്ര ബോസ്, സുന്ദര്‍ ദാസ് ടി, അജിത് കുമാര്‍ പി. എസ്., മാളവിക നായര്‍ എം. ആര്‍, അനന്തു മുരളി, വാണി വേണുഗോപാല്‍, പെട്രീസ സാബു, ഗോപിക എസ്. എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഡോ. ലോല കേശവന്‍ അദ്ധ്യക്ഷ യായിരിക്കും. ഡോ. അരവിന്ദാക്ഷന്‍ കെ. സമാപന സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് രണ്ടിന് വിവേക് പി. മൂഴിക്കുളത്തിന്റെ നേതൃത്വത്തില്‍ സംഗീത കച്ചേരി നടക്കും.

Advertisment