/sathyam/media/media_files/2025/06/21/kaladi-university-2025-06-21-16-48-42.jpg)
കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴില്‍ ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ ‘ശങ്കരമനീഷ’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാര്‍ ജനുവരി ഒന്‍പതിന് രാവിലെ 10.30ന് കാലടി മുഖ്യ കാമ്പസിലുള്ള അക്കാദമിക് ബ്ലോക്ക് ഒന്നിലെ സെമിനാര്‍ ഹാളില്‍ നടക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു.
സാഹിത്യ അക്കാദമിയുടെ സംസ്കൃതം ഉപദേശക സമിതി കണ്‍വീനര്‍ ഹരേകൃഷ്ണ സതാപതി മുഖ്യാതിഥിയായിരിക്കും. സംസ്കൃത പണ്ഡിതന്‍ ഡോ. സി. രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി അദ്ധ്യക്ഷയായിരിക്കും.
സാഹിത്യ അക്കാദമി ഡെപ്യൂട്ടി സെക്രട്ടറി എന്‍. സുരേഷ് ബാബു, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും. ഡോ. കെ. കെ. സുന്ദരേശന്‍, ഡോ. ബി. ചന്ദ്രിക, ഡോ. പി. വി. രാമന്‍കുട്ടി, ഡോ. ടി. മിനി, ഡോ. കെ. എല്‍. പദ്മദാസ്, ഡോ. അജിത്കുമാര്‍ കെ. വി., ഡോ. വി. ആര്‍. മുരളീധരന്‍, ഡോ. കെ. എ. രവീന്ദ്രന്‍, കമലാകുമാരി ആര്‍., ഡോ. ജെന്‍സി എം., ഡോ. ഇ. സുരേഷ് ബാബു, ഡോ. അംബിക കെ. ആര്‍, ഡോ. കെ. എം. സംഗമേശന്‍, ഡോ. ധര്‍മ്മരാജ് അടാട്ട്, ഡോ. വി. രാമകൃഷ്ണ ഭട്ട്, എസ്. ശോഭന, പി. മനോഹരന്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
പത്തിന് ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി അദ്ധ്യക്ഷയായിരിക്കും. ഡോ. പി. സി. മുരളീമാധവന്‍ മുഖ്യാതിഥിയായിരിക്കും. സാഹിത്യ അക്കാദമിയുടെ സംസ്കൃതം ഉപദേശക സമിതി കണ്‍വീനര്‍ ഹരേകൃഷ്ണ സതാപതി സമാപന സന്ദേശം നല്‍കും. എന്‍. സുരേഷ് ബാബു പ്രസംഗിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us