New Update
/sathyam/media/post_banners/vGSlB4D9I7NdPYbwhO2F.jpg)
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മുപ്പത് ദിവസം നീണ്ടുനിൽക്കുന്ന യു ജി സി നെറ്റ് പരീക്ഷ പരിശീലനം ഉടൻ ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.
Advertisment
പരിശീലന ഫീസ് ആയിരം രൂപ. പിന്നോക്ക വിഭാഗത്തിനും ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്കും യഥാക്രമം 50%, 75% എന്നിങ്ങനെ ഫീസിളവ് ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺഃ 9605837929, 9496108097, 9497182526.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us