സംസ്കൃത സർവ്വകലാശാലയില്‍ സൗജന്യ യു. ജി. സി. - നെറ്റ് പരീക്ഷാ പരിശീലനം

New Update
kaladi university

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിൽ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്‍മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ മാനവിക വിഷയങ്ങള്‍ക്കായുള്ള യു.ജി.സി. - നെറ്റ് (ഡിസംബര്‍ 2025) പരീക്ഷയുടെ ജനറല്‍ പേപ്പര്‍ ഒന്നിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ പരീക്ഷാപരിശീലനം ഒക്ടോബര്‍ മൂന്നാം വാരം ആരംഭിക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു. 

Advertisment

ഓണ്‍ലൈനായാണ് ക്ലാസുകള്‍ നടത്തുക. ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട് രജിസ്ട്രേഷന്‍ നടത്തണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 60 വദ്യാര്‍ത്ഥികള്‍ക്കായിരിയ്ക്കും പ്രവേശനം ലഭിക്കുക. ഫോണ്‍ 0484 -2464498, 9895267048.

Advertisment