സംസ്കൃത സർവ്വകലാശാലയിൽ സോഷ്യോളജി വിഭാഗത്തിൽ പി. ജി. സീറ്റുകളിൽ ഒഴിവുകൾ

New Update
kaladi university

കാലടി : ശ്രീശങ്കരാചര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ സോഷ്യോളജി വിഭാഗത്തിൽ എം. എ. സോഷ്യോളജി, എം. എ. സോഷ്യോളജി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് പ്രോഗ്രാമുകളിൽ ഒഴിവുളള സീറ്റുകളിലേയ്ക്ക് സർവ്വകലാശാല സ്പോട്ട് അഡ്മിഷൻ നടത്തുന്നു.

Advertisment

എം. എ. സോഷ്യോളജി പ്രോഗ്രാമിൽ എസ്. സി. /എസ്. ടി. വിഭാഗങ്ങളിൽ ഓരോ ഒഴിവുണ്ട്. എം. എ. സോഷ്യോളജി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് പ്രോഗ്രാമിൽ ഓപ്പൺ, ഈഴവ, എസ്. സി., എസ്. ടി. വിഭാഗങ്ങളിലും ഓരോ ഒഴിവുകളുണ്ട്. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. യോഗ്യരായ വിദ്യാർത്ഥികൾ സ്പോട്ട് അഡ്മിഷനായി ജൂലൈ ഒന്നിന് രാവിലെ 11ന് സോഷ്യോളജി വിഭാഗത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണമെന്ന് സർവ്വകലാശാല അറിയിച്ചു.

Advertisment